ആപ്പ്ജില്ല

'ഡീല്‍ വാലി ദീവാലി' ഓഫറുകളുമായി ജെറ്റ് എയര്‍വേയ്സ്

നികുതിയടക്കം മറ്റ് ചാര്‍ജുകളുള്‍പ്പെടെ 921 രൂപയാണ് ജെറ്റ് എയര്‍വേസില്‍ ടിക്കറ്റിന് ചിലവാകുക.

TNN 27 Oct 2016, 12:36 pm
ദീപാവലി സീസണ്‍ പ്രമാണിച്ച്‌ പ്രത്യേക ഓഫറുമായി ജെറ്റ് എയര്‍വേയ്സ് രംഗത്ത്.
Samayam Malayalam jet airways offers special fares on diwali
'ഡീല്‍ വാലി ദീവാലി' ഓഫറുകളുമായി ജെറ്റ് എയര്‍വേയ്സ്

'ഡീല്‍ വാലി ദീവാലി' എന്ന പേരിലാണ് ജെറ്റ എയര്‍വേസ് ഓഫര്‍ അവതരിപ്പിച്ചിട്ടുള്ളത്. നികുതിയടക്കം മറ്റ് ചാര്‍ജുകളുള്‍പ്പെടെ 921 രൂപയാണ് ജെറ്റ് എയര്‍വേസില്‍ ടിക്കറ്റിന് ചിലവാകുക. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളിലാണ് ജെറ്റ് എയര്‍വേയ്സിന്റെ ഓഫര്‍ ലഭ്യമാവുക. ഇക്കണോമി ക്ലാസ് യാത്രികര്‍ക്കാണ് ഗുണം ലഭിക്കുക.

ഒക്ടോബര്‍ 30 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ആഭ്യന്തര റൂട്ടുകളില്‍ 921 രൂപയ്ക്ക് ടിക്കറ്റെടുക്കാന്‍ കഴിയുക.
ബുക്കിംഗ് ചെയ്ത് അടുത്ത 15 ദിവസത്തേക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. അതായത് ഒക്ടോബര്‍ 30ന് ടിക്കറ്റ് ബുക്ക് ചെയ്ത് നവംബര്‍ 14 വരെ ഈ ഓഫറില്‍ യാത്ര ചെയ്യാം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്