ആപ്പ്ജില്ല

ജെറ്റ് എയര്‍വേയ്സ് ടിക്കറ്റ് നിരക്കുകള്‍ പരിഷ്കരിക്കുന്നു

ഓഗസ്റ്റ് 17 മുതല്‍ ഇക്കോണമി, പ്രീമിയര്‍ ക്ലാസുകളില്‍ പുതിയ നിരക്കുകള്‍ കൊണ്ടുവരാനാണു തീരുമാനം.

TNN 22 Jul 2016, 1:58 pm
Samayam Malayalam jet airways ticket price
ജെറ്റ് എയര്‍വേയ്സ് ടിക്കറ്റ് നിരക്കുകള്‍ പരിഷ്കരിക്കുന്നു
ജെറ്റ് എയര്‍വേയ്സ് ടിക്കറ്റ് നിരക്കുകള്‍ പരിഷ്കരിക്കുന്നു. ഓഗസ്റ്റ് 17 മുതല്‍ ഇക്കോണമി, പ്രീമിയര്‍ ക്ലാസുകളില്‍ പുതിയ നിരക്കുകള്‍ കൊണ്ടുവരാനാണു തീരുമാനം. ഇക്കോണമി ക്ലാസില്‍ ഡീല്‍, സേവര്‍, ക്ലാസിക്, ഫ്ലെക്സ് എന്നീ ശ്രേണികളിലും പ്രീമിയര്‍ ക്ലാസില്‍ സേവര്‍, ക്ലാസിക്, ഫ്ലെക്സ് എന്നീ ശ്രേണികളിലും ഫസ്റ്റ് ക്ലാസില്‍ ഫാമിലി ഫസ്റ്റ് എന്ന ശ്രേണിയിലും ടിക്കറ്റ് വാങ്ങാം.

രാജധാനി എക്സ്പ്രസ് ട്രെയിനിന്റെ രണ്ടാം ക്ലാസ് എസി ടിക്കറ്റ് നിരക്കിനോടു കിടപിടിക്കുന്ന വിധം ചില ടിക്കറ്റുകളുടെ നിരക്കില്‍ എയര്‍ ഇന്ത്യ കുറവുവരുത്തിയതിനെ തുടര്‍ന്നാണു ജെറ്റ് എയര്‍വേയ്സ് പുതിയ ടിക്കറ്റ് നിരക്കുമായി രംഗത്ത് എത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്