ആപ്പ്ജില്ല

ജിയോഫോണിന് ആദ്യദിവസം തന്നെ 60 ലക്ഷം ബുക്കിങ്

ബുക്ക് ചെയ്തവര്‍ക്ക് സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയോടെ ഫോണ്‍ നൽകി തുടങ്ങും

TNN 2 Sept 2017, 12:33 pm
മുംബൈ: റിലയൻസിൻ്റെ ജിയോഫോൺ ആദ്യദിവസം തന്നെ ബുക്ക് ചെയ്തത് 60 ലക്ഷം ആളുകൾ. ഓഗസ്റ്റ് 24ന് ആയിരുന്നു രാജ്യവ്യാപകമായി ജിയോയുടെ 4G ഫീച്ചര്‍ ഫോണിന് ബുക്കിങ് ആരംഭിച്ചത്. എന്നാൽ, ഓഗസ്റ്റ് 24ന് തുടങ്ങിയ ബുക്കിങ് ഓഗസ്റ്റ് 26ന് തന്നെ നിർത്തിവെച്ചു. ബുക്കിങ്ങിൻ്റെ ആധിക്യം കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്. എന്നാൽ, ഫോൺ വാങ്ങാൻ താൽപര്യമുള്ളവർക്ക്
Samayam Malayalam jiophone pre bookings hit 6 million
ജിയോഫോണിന് ആദ്യദിവസം തന്നെ 60 ലക്ഷം ബുക്കിങ്

രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്യുന്നവർക്ക് മുന്‍ഗണനാക്രമത്തില്‍ ബുക്ക് ചെയ്യാന്‍ അനുവദിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിക്കും. ഇത് പ്രകാരം 500 രൂപ നല്‍കി ബുക്ക് ചെയ്യാവുന്നതാണ്.

ബുക്ക് ചെയ്തവര്‍ക്ക് സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയോടെ ഫോണ്‍ നൽകി തുടങ്ങും. ആദ്യം ബുക്ക് ചെയ്തവർക്ക് എന്ന രീതിയിൽ ക്രമം അനുസരിച്ച് ആയിരിക്കും ഫോൺ വിതരണം ചെയ്യുക. ബുക്ക് ചെയ്യുമ്പോൾ 500 രൂപയും ഫോൺ ലഭിക്കുമ്പോൾ ബാക്കിയുള്ള 1000 രൂപയും നൽകണം.

മൂന്നുവർഷങ്ങൾക്ക് ശേഷം ഫോൺ തിരികെ നൽകുമ്പോൾ 1500 രൂപയും തിരിച്ചുനൽകും എന്നതാണ് കമ്പനി നൽകുന്ന വാഗ്ദാനം.

JioPhone pre bookings hit 6 million

An executive close to Jio said the company has the capacity to deliver about 150 million phones in the next six months at five million a week.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്