ആപ്പ്ജില്ല

വരുമാനമില്ല.. നികുതി നൽകാൻ പണവുമില്ല; ദയനീയസ്ഥിതി വെളിപ്പെടുത്തി കണങ്ക റണാവത്ത്

കൊവിഡ് കാലത്ത് വരുമാനമില്ലാത്തിനാൽ ജീവിതത്തിൽ ആദ്യമായി നികുതി നൽകാൻ വൈകിയിരിക്കുകയാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. വെളിപ്പെടുത്തിയത് കൊവിഡ് കാലത്തെ താരങ്ങളുടെ സാമ്പത്തിക പ്രതിസന്ധി

Samayam Malayalam 12 Jun 2021, 12:03 pm
കൊവിഡ് വ്യാപനവും ലോക്ക്ഡൗണും ഒക്കെ കടുത്ത നഷ്ടമാണ് സിനിമ മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഷൂട്ടിങ് നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് മിക്ക താരങ്ങളും വീടുകളിൽ തന്നെ ചെലവഴിക്കുകയാണ്. ശതകോടികളുടെ നഷ്ടമാണ് കൊവിഡ് സിനിമാ മേഖലക്ക് ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തെ തിയറ്റര്‍ ഉടമകളുടെ നഷ്ം 1,100 കോടി രൂപ കടന്നു.
Samayam Malayalam Kangana Ranaut
കങ്കണ റണാവത്ത്


ഈ അവസരത്തിൽ താരങ്ങളുടെ യഥാര്‍ത്ത സ്ഥിതി വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇപ്പോൾ ജോലി ഇല്ലാത്തതു കൊണ്ട് നികുതി പോലും അടയ്ക്കാൻ നിര്‍വാഹം ഇല്ലെന്നാണ് താരത്തിൻെറ വെളിപ്പെടുത്തൽ.

Also Read:ആകൃതി ലഹങ്കയിൽ തിളങ്ങി മാധുരി ദീക്ഷിത്; ആരാധകരുടെ കണ്ണു തള്ളിച്ച് വില

വരുമാനത്തിൻെറ 45 ശതമാനമാണ് നികുതി നൽകുന്നത്.ബോളിവുഡിൽ ഏറ്റവുമധികം നികുതി നൽകുന്ന നടിമാരിൽ ഒരാൾ കൂടെയായ കങ്കണ കഴിഞ്ഞ വര്‍ഷം അടച്ച നികുതിയുടെ പകുതി പോലും ഈ വര്‍ഷം അടച്ചിട്ടില്ലത്രെ. വരുമാനം ഇല്ലാത്തതാണ് കാരണം എന്നാണ് നടിയുടെ പരസ്യമായ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ അവസ്ഥ കണങ്ക റണാവത്ത് തുറന്ന് പറഞ്ഞത്.

ജീവിതത്തിൽ ആദ്യമായാണ് നികുതി നൽകാൻ വൈകുന്നതെന്നും താരം പറയുന്നു. നൽകാൻ വൈകുന്ന നികുതി പണത്തിന് എന്തായാലും സര്‍ക്കാര്‍ പലിശ ഈടാക്കുന്നുണ്ടെന്നും നടപടി സ്വാഗതം ചെയ്യുന്നതായും സൂചിപ്പിക്കാനും താരം മറന്നില്ല. വ്യക്തിഗതമായി ഏറ്റവും ദുര്‍ഘട ഘട്ടങ്ങളിൽ ഒന്നാണിതെങ്കിലും ഒരുമിച്ച് മറികടക്കാനാകും എന്ന പ്രതീക്ഷയും അവര്‍ പങ്കുവയ്ക്കുന്നു. ഈ രംഗത്തെ നിരവധി കാലാകാരൻമാരുടെ സാമ്പത്തിക പ്രതിസന്ധിയാണ് താരം പരസ്യമായി പങ്കു വെച്ചത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്