ആപ്പ്ജില്ല

ഇനി മൊബൈല്‍ ആപ്പിലൂടെ പാൽ വീട്ടിലെത്തും

കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനില്‍ അംഗത്വമുള്ള കമ്പനിയുടെ ആപ്പ് ഉപയോ​ഗിച്ച് 700 ലധികം ഉപഭോക്താക്കളാണ് പാൽ വാങ്ങുന്നത്. തുടക്കത്തിൽ കൊച്ചി നഗരത്തിൽ മാത്രമാണ് കമ്പനി പാൽ എത്തിച്ച് നൽകുക.

Samayam Malayalam 23 Jan 2021, 10:06 pm
കൊച്ചി: മൊബൈല്‍ ആപ്ലിക്കേഷൻ വഴി പാൽ വീട്ടിലെത്തിച്ച് നൽകുന്ന സംരംഭത്തിന് തുടക്കമിട്ട് കൊച്ചിയിലെ സ്റ്റാർട്ട്അപ്പ് കമ്പനിയായ ഗ്രീന്‍ ജിയോ ഫാംസ്. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനില്‍ അംഗത്വമുള്ള കമ്പനിയുടെ ആപ്പ് ഉപയോഗിച്ച് 700 ലധികം ഉപഭോക്താക്കളാണ് പാൽ വാങ്ങുന്നത്. തുടക്കത്തിൽ കൊച്ചി നഗരത്തിൽ മാത്രമാണ് കമ്പനി പാൽ എത്തിച്ച് നൽകുക.
Samayam Malayalam ഇനി മൊബൈല്‍ ആപ്പിലൂടെ പാൽ വീട്ടിലെത്തും; പുതിയ സംരംഭവുമായി ഗ്രീന്‍ ജിയോ ഫാംസ്
ഇനി മൊബൈല്‍ ആപ്പിലൂടെ പാൽ വീട്ടിലെത്തും; പുതിയ സംരംഭവുമായി ഗ്രീന്‍ ജിയോ ഫാംസ്


നിശ്ചിത നിലവാരം ഉറപ്പുവരുത്തുന്ന ഫാമുകളില്‍ നിന്ന് പ്രത്യേക സോഫ്റ്റ്‍വെയറിന്‍റെ സഹായത്തോടെയാണ് വിതരണം ചെയ്യാനുള്ള പാല്‍ ശേഖരിക്കുന്നത്. ഇത് അന്താരാഷ്ട്ര നിലവാരമുള്ള ഗ്ലാസ് ബോട്ടിലുകള്‍ വഴി ഉപഭോക്താവിന്‍റെ വീടുകളില്‍ എത്തിക്കുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ആപ്പിന്റെ പ്രവർത്തനം ആരംഭിച്ചത്. കൊച്ചിയിൽ മാത്രം 700 ലധികം ഉപഭോക്താക്കള്‍ തങ്ങളുടെ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഗ്രീന്‍ ജിയോ ഫാംസിന്‍റെ സിഇഒ ജിതിന്‍ ജോര്‍ജ്ജ് പറഞ്ഞു. അന്താരാഷ്ട്ര നിലവാരം, മുടക്കമില്ലാതെ പാല്‍ എത്തിക്കല്‍ എന്നിവയാണ് കമ്പനി ഉറപ്പു നല്‍കുന്നത്. ഉപഭോക്താക്കളില്‍ 90 ശതമാനവും മാസവരിക്കാരാണ്.

Also Read: 'പ്രതീക്ഷയുടെ കിരണമായി കൊവിഡ് 19 വാക്സീൻ'; മലയാളികൾക്ക് പരിചിതമായ ആ ശബ്ദം പുതിയ കോളർ ട്യൂണിലൂടെ വീണ്ടും

സംരംഭം വഴി ഗുണമേډയുള്ള പാല്‍ എത്തിക്കുന്നതിനോടൊപ്പം ക്ഷീര കര്‍ഷകരുടെ ഉന്നമനവും ലക്ഷ്യം വയ്ക്കുന്നുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനവും സാങ്കേതിക പിന്തുണയും കമ്പനി നല്‍കുന്നുണ്ട്. സോഫ്റ്റ്‍‍വെയറിന്‍റെ സഹായത്തോടെയാണ് ഓരോ ഫാമിം നിയന്ത്രിക്കുന്നത്. കറവയ്ക്ക് ശേഷം മൂന്ന് മണിക്കൂറിനുള്ളില്‍ പാല്‍ വീടുകളിലെത്തിക്കാന്‍ കഴിയുന്ന ശീതീകരണ ശൃംഖലയും കമ്പനിക്കുന്നുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോര്‍ വഴി ഗ്രീന്‍ ജിയോ ഫാംസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ ഉപഭോക്താക്കളെ ഉള്‍പ്പെടുത്താനായി മൊബൈല്‍ ആപ്പ് നവീകരിക്കും. ഫ്രാഞ്ചൈസ് വഴി ഓരോ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും വിതരണ ഹബ് രൂപീകരിക്കാനും പദ്ധതിയുടുന്നതായി ജിതിൻ കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്