ആപ്പ്ജില്ല

കിരൺ മജുംദാർ ഷാ; ലോക സംരംഭകത്വ പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിത

ഇന്ത്യൻ ബിസിനസിലെ ഉരുക്കു വനിതയ്ക്ക് ലോക സംരംഭകത്വ പുരസ്കാരം. ഏണസ്റ്റ് ആൻഡ് യങ്ങിൻെറ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് കിരൺ മജുംദാർ ഷാ. ലോകത്തെ തന്നെ രണ്ടാമത്തെ വനിതയും

Samayam Malayalam 6 Jun 2020, 10:32 am
കൊച്ചി: രാജ്യത്തെ ബിസിനസ് രംഗത്ത് വെന്നിക്കൊടി പാറിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന വനിതകൾക്ക് പ്രചോദനമായി ബയോകോൺ എക്സിക്യൂട്ടിവ് ചെയർ പേഴ്സൺ കിരൺ മജുംദാർ ഷാ. ഇന്ത്യൻ ബിസിനസിലെ ഉരുക്കു വനിത കൂടെയാണ് കിരൺ.
Samayam Malayalam കിരൺ മജുംദാർ ഷാ
കിരൺ മജുംദാർ ഷാ


യേണസ്റ്റ് ആൻഡ് യങ്ങിൻെറ ഈ വർഷത്തെ ലോക സംരംഭക പുരസ്കാരത്തിന് അർഹ ആയിരിക്കുകയാണ് അവർ. ഈ നേട്ടം കൈവരിയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ്. ലോകത്തെ തന്നെ തണ്ടാമത്തെ വനിതയും.

Also Read: ബിസിനസ് മാത്രമല്ല ആർട്ട് മ്യൂസിയവും നിതാ അംബാനിയ്ക്ക് ഇഷ്ടമാണ്

41 രാജ്യങ്ങളിൽ നിന്നുള്ള 46 സംരംഭകരിൽ നിന്നാണ് കിരൺ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽ നിന്ന് ഉദയ് കോട്ടക്കും നാരായണ മൂർത്തിയുമാണ് മുൻപ് പുരസ്കാരത്തിന് അർഹരായവർ.

ബാംഗ്ലൂർ ആസ്ഥാനമായ ബയോടെക് നോളജി കമ്പനിയാണ് ബയോകോൺ. 5,658.8 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. നിരവിധി സംരംഭക പുരസ്കാരങ്ങൾ നേടിയിട്ടുള്ള കിരൺ മജുംദാർ ഷാ ഫോർബ്സ് മാസികയുടെ ലോകത്തെ എറ്റവും ശക്തരായ വനിതകളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ഐഐഎം ബാംഗ്ലൂരിൻറ ചെയർപേഴ്സൺ കൂടെയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്