ആപ്പ്ജില്ല

ജൂൺ 30 വരെ ജി.എസ്.ടി. റിട്ടേൺ ലേറ്റ് ഫീസ് ഒഴിവാക്കി; നേട്ടം ആർക്കൊക്കെ?

ഒരു സാമ്പത്തിക വർഷം 1.5 കോടി രൂപയിൽ താഴെ വിറ്റുവരവുള്ള ഏതൊരു നിർമ്മാതാവിനും, വ്യാപാരിക്കും ജി.എസ്.ടി. കോമ്പോസിഷൻ പദ്ധതി ഉപയോഗപ്പെടുത്താം. കാലതാമസത്തിന് പ്രതിദിനം 50 രൂപ പിഴ ഈടാക്കും.

Samayam Malayalam 27 May 2022, 1:17 pm
ചെറുകിട നികുതിദായകർക്ക് ആശ്വാസമേകി 2021- 22 സാമ്പത്തിക വർഷത്തേക്കുള്ള ജി.എസ്.ടി. റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള ലേറ്റ് ഫീസ് താൽക്കാലികമായി ഒഴിവാക്കി. കോമ്പോസിഷൻ സ്‌കീമിന് കീഴിൽ അധിക പിഴകൾ ഒന്നും ഇല്ലാതെ തന്നെ ജൂൺ 30 വരെ റിട്ടേൺ ഫയൽ ചെയ്യാമെന്നു കേന്ദ്ര പരോഷ നികുതി ആൻഡ് കസ്റ്റംസ് ബോർഡ് (സി.ബി.ഐ.സി) വ്യക്തമാക്കി. വ്യാഴാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് 2022 സാമ്പത്തിക വർഷത്തേക്കുള്ള ജി.എസ്.ടി.ആർ- 4 ഫയൽ ചെയ്യുന്നതിലെ കാലതാമസത്തിന് മേയ് ഒന്നു മുതൽ ജൂൺ 30 വരെ ലേറ്റ് ഫീസ് ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
Samayam Malayalam gst1.


Also Read: ക്രെഡിറ്റ് കാര്‍ഡുകള്‍ ഗൂഗിള്‍പേയും, ഫോണ്‍പേയും വഴി ഉപയോഗിക്കാം

ജി.എസ്.ടി. നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, ജി.എസ്.ടി.ആർ- 4 ഫയൽ ചെയ്യുന്നതിനുള്ള കാലതാമസത്തിന് പ്രതിദിനം 50 രൂപ പിഴ ഈടാക്കും. അതേസമയം അടയ്ക്കേണ്ട നികുതി തുക പൂജ്യമാണെങ്കിൽ 500 രൂപയിൽ കൂടുതൽ ലേറ്റ് ഫീ ആയി ചുമത്താൻ കഴിയില്ല. മറ്റെല്ലാ കേസുകളിലും പരമാവധി 2,000 രൂപയാണ് ഈടാക്കാവുന്ന പിഴ. ഒരു സാമ്പത്തിക വർഷം 1.5 കോടി രൂപയിൽ താഴെ വിറ്റുവരവുള്ള ഏതൊരു നിർമ്മാതാവിനും, വ്യാപാരിക്കും ജി.എസ്.ടി. കോമ്പോസിഷൻ പദ്ധതി ഉപയോഗപ്പെടുത്താം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിസിനസുകൾക്ക് വിറ്റുവരവ് പരിധി 75 ലക്ഷം രൂപയാണ്.

Also Read: വേണ്ടത് ആധാര്‍ മാത്രം, സര്‍ക്കാര്‍ തുരന്ന 6,000 രൂപ വെറുതേ കളയണ്ട

പദ്ധതിക്കു കീഴിൽ നിർമ്മാതാക്കളും, വ്യാപാരികളും ഒരു ശതമാനം ജി.എസ്.ടി. നൽകേണ്ടതുണ്ട്. അതേസമയം റെസ്റ്റോറന്റുകൾക്ക് അഞ്ചു ശതമാനവും (മദ്യം നൽകാത്തവ), മറ്റ് സേവന ദാതാക്കൾക്ക് ആറു ശതമാനവുമാണ് നികുതി. ചെറുകിട നികുതിദായകരെ സംരക്ഷിക്കുന്നതിനും, അവരുടെ ആവശ്യം പരിഗണിച്ചുമാണ് നിലവിൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത്. നടപടി സ്വഗതാർഹമാണെന്നും അനവധി കോമ്പോസിഷൻ നികുതിദായകർക്കു സഹായമാകുമെന്നും വിപണി വിദഗ്ധർ പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്