ആപ്പ്ജില്ല

65 വർഷത്തെ ചരിത്രത്തിലാദ്യം; 37,000 കോടി രൂപ ലാഭവുമായി എൽ‌ഐ‌സി

2020-21 സാമ്പത്തിക വർഷം ഓഹരി നിക്ഷേപത്തിൽ നിന്ന് എൽഐസി നേടിയത് 37,000 കോടി രൂപയുടെ ലാഭം. മുൻ സാമ്പത്തിക വർഷം ഇത് 25,625 കോടി രൂപയായിരുന്നു. ലാഭത്തിൽ 44 ശതമാനം വർ‌ധനയാണുണ്ടായത്.

Samayam Malayalam 1 May 2021, 1:58 pm
ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) കഴിഞ്ഞ സാമ്പത്തിക വർഷം ഓഹരി നിക്ഷേപത്തിൽ നിന്ന് 37,000 കോടി രൂപയുടെ ലാഭം നേടി. മുൻ സാമ്പത്തിക വർഷം ഇത് 25,625 കോടി രൂപയായിരുന്നു. എൽഐസിയുടെ ലാഭത്തിൽ 44 ശതമാനം വർ‌ധനയാണുണ്ടായത്. 65 വർഷത്തെ ചരിത്രത്തിലാദ്യമായാണ് കമ്പനി ഇത്രയും ഉയർന്ന ലാഭം നേടുന്നത്.
Samayam Malayalam 65 വർഷത്തെ ചരിത്രത്തിലാദ്യം; 37,000 കോടി രൂപ ലാഭവുമായി എൽ‌ഐ‌സി
65 വർഷത്തെ ചരിത്രത്തിലാദ്യം; 37,000 കോടി രൂപ ലാഭവുമായി എൽ‌ഐ‌സി


രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര സ്ഥാപന നിക്ഷേപകനാണ് എൽഐസി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇക്വിറ്റി മാർക്കറ്റിൽ കമ്പനി 94,000 കോടി രൂപയാണ് നിക്ഷേപിച്ചത്. 34 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് എൽഐസി കൈകാര്യം ചെയ്യുന്നത്. പരമ്പരാഗത ലൈഫ് ഇൻഷുറൻസ് പോളിസികൾ ഉൾപ്പെടുന്ന ലിങ്ക് ചെയ്യാത്ത പോർട്ട്‌ഫോളിയോയിൽ നിന്നാണ് എൽഐസിയ്ക്ക് പ്രധാനമായും ലാഭം ലഭിച്ചത്.

Also Read: കൊവിഡിനിടെ വൻ നേട്ടം; റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ ഇരട്ടിയിലധികം വർധന

എൽ‌ഐസിയുടെ റെക്കോർഡ് ലാഭം കമ്പനിയുടെ പോളിസി ഹോൾ‌ഡർ‌മാർ‌ക്ക് ശുഭ സൂചനയാണ് നൽകുന്നത്. കാരണം ഇതിലൂടെ ഉപഭോക്താക്കൾക്ക് മികച്ച ബോണസും നിക്ഷേപത്തിൽ‌ നിന്നുള്ള വരുമാനവും ലഭിക്കും. ഇതുകൂടാതെ എൽ‌ഐ‌സിയിൽ നിന്ന് സർക്കാരിനും ഉയർന്ന ലാഭവിഹിതം ലഭിക്കും.കഴിഞ്ഞ വർഷം മാർച്ചിലെ ഇക്വിറ്റി മാർക്കറ്റുകളുടെ ശക്തമായ പ്രകടനമാണ് എൽഐസിയെ റെക്കോർഡ് ലാഭം നേടാൻ സഹായിച്ചത്.

ഇൻഫ്രാസ്ട്രക്ചർ, റിയൽ എസ്റ്റേറ്റ്, ഫിനാൻഷ്യൽ സർവീസസ്, കൺസ്യൂമർ ഡ്യൂറബിൾസ്, ഓട്ടോമൊബൈൽ, ലോഹങ്ങൾ, ഖനനം, ഹാർഡ്‌വെയർ, വിനോദം, സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള കമ്പനികളിലാണ് പ്രധാനമായും നിക്ഷേപം നടത്തിയതെന്ന് എൽ‌ഐ‌സി മാനേജിങ് ഡയറക്ടർ മുകേഷ് കുമാർ ഗുപ്ത പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്