ആപ്പ്ജില്ല

ആയിരം ബോട്ടിൽ വൈൻ സീലർ, ഒരു ബാർ, 6 സ്വിമിങ് പൂൾ; കടൽക്കരയിലെ 'ആകാശമാളിക' സ്വന്തമാക്കി മെസ്സി

ഫുട്ബോൾ താരം മെസ്സിയുടെ മിയാമിയിലെ രണ്ടാമത്തെ അത്യാഡംബര സൗധം. 53 കോടി രൂപയാണ് അപ്പാർട്മെന്റിനായി താരം ചെലവഴിച്ചത്.

Samayam Malayalam 6 May 2021, 5:22 pm
ബാഴ്സലോണ ഇതിഹാസം ലയണൽ മെസ്സി ഫ്ലോറിഡയിലെ മിയാമിയിൽ തന്റെ ഏറ്റവും പുതിയ വസതി സ്വന്തമാക്കി. 53 കോടി രൂപ ചെലവിട്ടാണ് താരം കടൽക്കരയിൽ പണിക്കഴിപ്പിച്ച അത്യാഡംബര ഭവനം സ്വന്തമാക്കിയത്. ചുരുങ്ങിയ വർഷത്തിനുള്ളിൽ മെസ്സി മിയാമിയിൽ വാങ്ങുന്ന രണ്ടാമത്തെ വസ്തുവാണിത്. 2017ൽ പോർഷെ ഡിസൈൻ ടവറിൽ 31 കോടി രൂപ വിലമതിക്കുന്ന ആഡംബര ഭവനം താരം സ്വന്തമാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു.
Samayam Malayalam lionel messis new luxury apartment in florida
ആയിരം ബോട്ടിൽ വൈൻ സീലർ, ഒരു ബാർ, 6 സ്വിമിങ് പൂൾ; കടൽക്കരയിലെ 'ആകാശമാളിക' സ്വന്തമാക്കി മെസ്സി



​റെ​ഗാലിയ എന്ന വിസ്മയം

സണ്ണി ഐൽസ് ബീച്ചിൽ സ്ഥിതി ചെയ്യുന്ന റെഗാലിയ എന്ന ആഡംബര കോണ്ടോമിനിയത്തിന്റെ ഒൻപതാം നില മുഴുവനായാണ് മെസ്സി വാങ്ങിയത്. ഏപ്രിൽ 16 നായിരുന്നു ആണ് മെസ്സി അപ്പാർട്മെന്റ് സ്വന്തമാക്കിയത്. നാല് ബെഡ്‌റൂമുകൾ, നാല് കുളിമുറി, 1,000 ബോട്ടിൽ വൈൻ സീലർ, 2,100 ചതുരശ്ര അടി ടെറസ് സ്പേസ്, 511 ചതുരശ്ര മീറ്റർ ഇൻഡോർ സ്പേസ്, ആറ് സ്വകാര്യ സ്വിമ്മിങ് പൂളുകൾ എന്നിവയാണ് അപ്പാർട്മെന്റിലുള്ളത്. സമുദ്രത്തിന്റെ വിശാലമായ കാഴ്ചയാണ് പ്രാധാന പ്രത്യേകത.

​ചില്ല് കൊട്ടാരം

കൂടാതെ സ്പാ, ഫിറ്റ്നസ് സെന്റർ, യോഗ സ്റ്റുഡിയോ, കുട്ടികളുടെ പ്ലേ ഹൗസ്, ഷാംപെയ്ൻ ബാർ, ഹോട്ട് ടബ് സ്പാ റൂം, പ്രഭാതഭക്ഷണ മുറി, അടുക്കള, ഗ്ലാസ് കൊണ്ടുള്ള ഫ്ലോർ ടു സീലിങ് വിൻഡോകൾ, കടലിന്റെ വിശാലമായ കാഴ്ചകൾ നൽകുന്ന മാസ്റ്റർ ബെഡ്‌റൂം, വിശാലമായ മാസ്റ്റർ ബാത്ത്റൂം എന്നിവയും അപ്പാർട്മെന്റിലുണ്ട്. ഒപ്പം മെസ്സിക്കും കുടുംബത്തിനുമായി ഒരു സ്വകാര്യ ഷെഫും ഇവിടെ റെഡിയാണ്. സൗത്ത് ഫ്ലോറിഡയിലെ ഏറ്റവും സവിശേഷമായ ഈ കെട്ടിടം ആകാശമാളിക എന്നും അറിയപ്പെടുന്നുണ്ട്.

​മുഖ്യ ആകർഷണം കടലിനോട് ചേ‍ർന്ന സ്വിമ്മിങ് പൂൾ

ആകെ 39 അപ്പാർട്മെന്റുകളാണ് റെഗാലിയയിൽ ഉള്ളത്. അത്യാധുനിക രീതിയിലുള്ള എല്ലാ സംവിധാനങ്ങളും ഉൾപ്പെടുന്ന അപ്പാർട്ട്മെന്റുകളാണിവ. കടലിനോട് ചേർന്നുള്ള പൂൾ ആണ് റെഗാലിയുടെ മുഖ്യ ആകർഷണം. ഒറ്റനോട്ടത്തിൽ കടൽ തന്നെയാണോ ഇതെന്ന് സംശയിച്ച് പോകുംവിധമാണ് അവ പണിക്കഴിപ്പിച്ചിരിക്കുന്നത്.

(ചിത്രങ്ങൾക്ക് കടപ്പാട്: ഫേസ്ബുക്ക്)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്