ആപ്പ്ജില്ല

ലോറി സമരം എട്ടാം ദിവസത്തിലേക്ക്

ലോറി സമരം എട്ടാം ദിവസത്തിലേക്ക് കടക്കുന്നു. സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്

Samayam Malayalam 26 Jul 2018, 12:51 pm
തിരുവനന്തപുരം: ലോറി സമരം എട്ടാം ദിവസത്തിലേക്ക് കടക്കുന്നു. സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍നിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും അരി എത്തുന്നത്. ലോറി സമരം തുടര്‍ന്നാല്‍ അരിക്ക് വിലക്കയറ്റം ഉണ്ടായേക്കും.
Samayam Malayalam 8EBFF74B-AD41-40E4-9FDA-779FF85E9574


മാത്രമല്ല ഒാണവിപണിയേയും ബാധിക്കാനിടയുണ്ട്. തമിഴ് നാട്ടിലെ നാമക്കലിൽ നിന്നുള്ള മുട്ടവരവ് നിലച്ചതോടെ മുട്ടക്ക് വില കൂടിയിട്ടുണ്ട്. ലോറി സമരം കോഴി കര്‍ഷകരെയും വലച്ചിരിക്കുകയാണ്. സമരം കാരണം കോഴിത്തീറ്റ ലഭിക്കാത്തതാണ് കോഴി കര്‍ഷകരെ വലയ്ക്കുന്നത്. അഖിലേന്ത്യാ സമരമായതിനാല്‍ പിന്‍വലിക്കാനാവില്ലെന്നാണ് ലോറി ഉടമകള്‍ മന്ത്രിയെ അറിയിച്ചത്.

ഡീസല്‍ വിലവര്‍ധന, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയില്‍ പ്രതിഷേധിച്ചാണ് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി സമരം നടത്തുന്നത്. രാജ്യത്ത് 80 ലക്ഷത്തോളം ചരക്കു ലോറികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്