ആപ്പ്ജില്ല

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

രണ്ടുദിവസം തുടര്‍ച്ചയായി നേരിട്ട നഷ്ടത്തിന് ശേഷമാണ് ഇന്ന് വിപണിയിൽ നേട്ടം കൊയ്തത്

TNN 7 Dec 2017, 10:27 am
മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കമായി. രണ്ടുദിവസം തുടര്‍ച്ചയായി നേരിട്ട നഷ്ടത്തിന് ശേഷമാണ് ഇന്ന് വിപണിയിൽ നേട്ടം കൊയ്തത്. സെന്‍സെക്‌സ് 158 പോയിന്‍റ് ഉയര്‍ന്ന് 32,775ലെത്തിയപ്പോൾ നിഫ്റ്റി 48 പോയിന്‍റ് ഉയര്‍ന്ന് 10,093ലുമെത്തി വ്യാപാരത്തിന് തുടക്കമിട്ടു.
Samayam Malayalam market gains nifty nears 10100
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം


ബിഎസ്ഇയിലെ 1306 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 393 ഓഹരികള്‍ നഷ്ടം നേരിട്ടു. ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്‍റ്സ് തുടങ്ങിയവ നേട്ടം കൈവരിച്ചു. വിപ്രോ, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, റിലയന്‍സ്, തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്