ആപ്പ്ജില്ല

53 പോയിന്‍റ് നഷ്ടത്തോടെ സെൻസെക്സിന് തുടക്കമായി

നാളെ പുറത്തു വരാനിരിക്കുന്ന ആര്‍ബിഐയുടെ പണവായ്പ നയപ്രഖ്യാപനത്തില്‍ വിപണി മുന്‍കരുതലെടുക്കുന്നുണ്ട്

Samayam Malayalam 5 Jun 2018, 11:26 am
മുംബൈ: ഓഹരി സൂചികകളിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 53 പോയിന്‍റ് താഴ്ന്ന് 34958ലെത്തിയപ്പോൾ നിഫ്റ്റി 20 പോയിന്‍റ് നഷ്ടത്തില്‍ 10,607ലുമെത്തി. ബിഎസ്ഇയിലെ 490 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 1315 ഓഹരികള്‍ നഷ്ടം നേരിട്ടു. നാളെ പുറത്തു വരാനിരിക്കുന്ന ആര്‍ബിഐയുടെ പണവായ്പ നയപ്രഖ്യാപനത്തില്‍ വിപണി മുന്‍കരുതലെടുക്കുന്നുണ്ട്.
Samayam Malayalam 53 പോയിന്‍റ് നഷ്ടത്തോടെ സെൻസെക്സിന് തുടക്കമായി
53 പോയിന്‍റ് നഷ്ടത്തോടെ സെൻസെക്സിന് തുടക്കമായി



എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, സിപ്ല, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, മാരുതി സുസുകി, സണ്‍ ഫാര്‍മ, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായപ്പോൾ ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, പവര്‍ ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്