ആപ്പ്ജില്ല

കാറോ ടൂവീലറോ വാങ്ങണമോ? ഇപ്പോൾ വാങ്ങാം, ഏപ്രിൽ ഒന്ന് മുതൽ വില കൂടും

അന്താരാഷ്ട്ര വിപണിയിൽ ഉരുക്ക്, ചെമ്പ്, അസംസ്കൃത എണ്ണ തുടങ്ങിയവയുടെ വില ​ഗണ്യമായി വർധിച്ചതിനാലാണ് വാഹനങ്ങളുടെ വില കൂട്ടുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യയും ഹീറോയും അറിയിച്ചു.

Samayam Malayalam 24 Mar 2021, 1:20 pm
ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ മാരുതി സുസുക്കി ഇന്ത്യ, ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ് എന്നീ കമ്പനികളുടെ വാഹനങ്ങൾക്ക് വില കൂടും. അന്താരാഷ്ട്ര വിപണിയിൽ ഉരുക്ക്, ചെമ്പ്, അസംസ്കൃത എണ്ണ തുടങ്ങിയവയുടെ വില ഗണ്യമായി വർധിച്ചതിനാലാണ് വാഹനങ്ങളുടെ വില കൂട്ടുന്നതെന്ന് കമ്പനികൾ അറിയിച്ചു.
Samayam Malayalam കാറോ ടൂവീലറോ വാങ്ങണമോ? ഇപ്പോൾ വാങ്ങാം, ഏപ്രിൽ ഒന്ന് മുതൽ വില കൂടും
കാറോ ടൂവീലറോ വാങ്ങണമോ? ഇപ്പോൾ വാങ്ങാം, ഏപ്രിൽ ഒന്ന് മുതൽ വില കൂടും


ഇൻ‌പുട്ട് ചെലവ് വർധിക്കുന്നത് തടയാൻ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ജനുവരിയിൽ വാഹന വില വർധിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാവായ മാരുതിയും ജനുവരിയിൽ വില കൂട്ടിയിരുന്നു. അസംസ്കൃത വസ്തുക്കളുടെ വില ഇനിയും ഉയരുകയാണെങ്കിൽ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ തന്നെയാണ് കമ്പനി മാനേജ്മെന്റിന്റെ തീരുമാനം. മാരുതിയുടെയും ഹീറോയുടെയും പ്രഖ്യാപനത്തോടെ മറ്റ് കാർ, ഇരുചക്രവാഹന നിർമ്മാതാക്കളും വില വർധനവ് പ്രഖ്യാപിച്ച് രംഗത്തെത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

Also Read: പെൻഷൻക്കാരുടെ ശ്രദ്ധയ്ക്ക് ! ലൈഫ് സർ‌ട്ടിഫിക്കറ്റ് കിട്ടാൻ ഇനി ആധാർ നിർബന്ധമില്ല

ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ എക്സ് ഷോറൂം വിലകൾ പ്രാബല്യത്തിൽ വരും. ഇരുചക്രവാഹന ശ്രേണിയിലുടനീളം 2500 രൂപയുടെ വർധനവാണുണ്ടാകുകയെന്ന് ഹീറോ അറിയിച്ചു. എന്നാൽ മോഡൽ, നിർദ്ദിഷ്ട മാർക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിൽ വ്യത്യാസം വരാമെന്ന് കമ്പനികൾ വ്യക്തമാക്കി. അതേസമയം നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വരുമാനത്തിൽ ഇരട്ട അക്ക വളർച്ചയും അറ്റാദായവും ഉണ്ടായിരുന്നിട്ടും വാഹന നിർമാതാക്കളുടെ പ്രവർത്തന ലാഭവും മാർജിനുകളും അടുത്ത പാദത്തിലും സാമ്പത്തിക വർഷത്തിലും കുറയാനിടയുണ്ടെന്നാണ് സെക്ടർ അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

ചരക്ക് വില വർധവിന്റെയും മറ്റ് ചെലവുകളുടെയും ആഘാതം നികത്താൻ കമ്പനി ബുദ്ധിമുട്ടുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.കൊവിഡ് ലോക്ക് ഡൗണിനുശേഷം രാജ്യത്തുടനീളമുള്ള പൊതുഗതാഗതം പുനരാരംഭിച്ചതിനുശേഷം ഗ്രാമീണ, അർദ്ധനഗര പ്രദേശങ്ങളിൽ ഒക്ടോബർ മുതൽ ഹീറോയുടെ എൻട്രി ലെവൽ മോട്ടോർസൈക്കിളുകളുടെ വിൽപ്പന കുറഞ്ഞു. പെട്രോൾ വില ഉയരുന്നതും വരും മാസങ്ങളിൽ ഇവയുടെ വിൽപ്പനയെ സാരമായി ബാധിച്ചേക്കാം. അടുത്ത സാമ്പത്തിക വർഷത്തിൽ ഇവയുടെ വിൽപന ഉയർന്നേക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്