ആപ്പ്ജില്ല

ദിവസ വാടക 10 ലക്ഷം, ബിൽ ഗേറ്റ്സുമായുള്ള വിവാഹമോചനത്തിന് ശേഷം മെലിൻഡയും മക്കളും താമസിക്കുന്ന് ഈ ദ്വീപിൽ

27 വർഷത്തെ ദാമ്പത്യജീവിതത്തിനായിരുന്നു ഇരുവരും ചേർന്ന് വിരാമമിട്ടത്. ബിൽ ഗേറ്റ്സുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം മെലിൻഡ മക്കളോടൊപ്പം കരീബിയയിലെ ഒരു സ്വകാര്യ ദ്വീപിലേക്ക് പോയതായാണ് വിവരം.

Samayam Malayalam 21 May 2021, 4:38 pm
മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നിൽ ഒരാളുമായ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും തമ്മിൽ വേർപിരിഞ്ഞ വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. 27 വർഷത്തെ ദാമ്പത്യജീവിതത്തിനായിരുന്നു ഇരുവരും ചേർന്ന് വിരാമമിട്ടത്. ബിൽ ഗേറ്റ്സുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം മെലിൻഡ മക്കളോടൊപ്പം കരീബിയയിലെ ഒരു സ്വകാര്യ ദ്വീപിലേക്ക് പോയതായാണ് വിവരം.
Samayam Malayalam melinda gates rented private island for 10 lakh per day after bill gates divorce
ദിവസ വാടക 10 ലക്ഷം, ബിൽ ഗേറ്റ്സുമായുള്ള വിവാഹമോചനത്തിന് ശേഷം മെലിൻഡയും മക്കളും താമസിക്കുന്ന് ഈ ദ്വീപിൽ



​10 ലക്ഷം രൂപ വാടക

മാധ്യമങ്ങളിൽനിന്ന് രക്ഷപ്പെടാനാണ് മെലിൻഡ തന്റെ മൂന്ന് കുട്ടികളേയും കൂട്ടി ഗ്രെനഡയിലെ കാലിവിഗ്നി ദ്വീപിലേക്ക് പോയത്. ജെന്നിഫർ (25), റോറി (21), ഫോബ് (18) എന്നിവരാണ് ബിൽ ഗേറ്റ്സ്-മെലിൻഡ ദമ്പതികളുടെ മക്കൾ. ബിൽ ഗേറ്റ്സ് ഒഴികെയുള്ള ചില കുടുംബാംഗങ്ങളും മെലിൻഡയ്ക്കൊപ്പം ദ്വീപിലെത്തിയിട്ടുണ്ട്. ദിവസം 10 ലക്ഷ രൂപ വാടക വരുന്ന അത്യാഡംബര വസതിയിലാണ് മെലിൻഡയും മക്കളും താമസിക്കുന്നത്.

(ചിത്രത്തിന് കടപ്പാട്-Facebook)

​എക്സ്ക്ലൂസീവ് ഹോളിഡേ റിസോർട്ട്

ലോകത്തിലെ എക്സ്ക്ലൂസീവ് ഹോളിഡേ റിസോർട്ടുകളിൽ ഒന്നാണ് കാലിവിഗ്നി. ഗ്രെനഡയിലെ വിമാനത്താവളത്തിന് സമീപമാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. ലണ്ടൻ, മിയാമി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്ന് വർഷം മുഴുവനും ഇവിടുത്തേക്ക് നേരിട്ട് വിമാനസർവീസുകളുണ്ട്. 80 ഏക്കറിൽ പരന്ന് കിടക്കുന്ന ദ്വീപിലെ അത്യാഡംബര റിസോർട്ട് മൊത്തമായാണ് മെലിൻഡ വാടകയ്ക്ക് എടുത്തിരിക്കുന്നത്.

(ചിത്രത്തിന് കടപ്പാട്-Facebook)

ബിൽ ഗേറ്റ്സ്-മെലിൻഡ വിവാഹമോചനം

മെയ് മൂന്നിനായിരുന്നു ബിൽ ഗേറ്റ്സും മെലിൻഡയും പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. ദമ്പതിമാരെന്ന രീതിയിൽ മുന്നോട്ട് പോകാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും അതിനാൽ വേ‍ർപ്പിരിയുന്നുവെന്നുമായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. കോടീശ്വരൻമാർ എന്നതിലുപരി സന്നദ്ധപ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഇരുവരുടെയും വേർപിരിയൽ ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്.

മെലിൻഡയ്ക്ക് ലഭിച്ചേക്കാവുന്ന ജീവനാംശം​​

ബിൽ ഗേറ്റ്സുമായുള്ള വിവാഹമോചനത്തോടെ മെലിൻഡയ്ക്ക് ജീവനാംശമായി കിട്ടുന്ന സമ്പത്തിനെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 200 കോടി ഡോളറിലധികം മെലിന്‍ഡയുടെ അക്കൗണ്ടിലേക്കും ബില്‍ ഗേറ്റ്‌സ് സ്ഥാപിച്ച ഹോള്‍ഡിങ് കമ്പനിയായ കാസ്‌കേഡ് ഇന്‍വെസ്റ്റ്‌മെന്‍റിലെ ഏകദേശം 2.4 ബില്യൺ ഡോളർ സെക്യൂരിറ്റികൾ മെലിന്‍ഡയുടെ പേരിലേക്കും മാറ്റിയതായി വാർത്തകളുണ്ടായിരുന്നു. രണ്ട് മെക്‌സിക്കന്‍ കമ്പനികളിലെ ഷെയറുകളും ബില്‍ ഗേറ്റ്സ് മെലിൻഡയുടെ പേരിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്