ആപ്പ്ജില്ല

നോട്ട് നിരോധനം: ഇന്ത്യക്ക് നഷ്‍ടമായത് ജിഡിപിയുടെ 1 ശതമാനം

നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തി

ET Bureau 31 Aug 2017, 11:49 am
ന്യൂഡല്‍ഹി: കള്ളനോട്ടിനെതിരായ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികളില്‍ ഇന്ത്യക്ക് നഷ്‍ടമായത് ജിഡിപിയുടെ 1 ശതമാനം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
Samayam Malayalam modis hunt for black money shaved 1 off gdp in the process
നോട്ട് നിരോധനം: ഇന്ത്യക്ക് നഷ്‍ടമായത് ജിഡിപിയുടെ 1 ശതമാനം


നവംബറില്‍ നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ 1000, 500 രൂപയുടെ 15.44 കോടിക്ക് തുല്യമായ നോട്ടുകളായിരുന്നു പ്രചാരത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഇതില് 16000 കോടി ഒഴികെയുള്ള നോട്ടുകള്‍ തിരിച്ചെത്തിയിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്‍റെ കണക്ക് പ്രകാരം 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി ഏകദേശം 151.84 ലക്ഷം കോടി രൂപയായിരിക്കും. അതായത്, കള്ളപ്പണത്തിനെതിരായ നടപടികളിലൂടെ ഇന്ത്യയുടെ ജിഡിപിയുടെ 1 ശതമാനം ഇല്ലാതായി.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇത്ര ചെറിയ സ്വാധീനം മാത്രമേ നോട്ട് നിരോധനത്തിന് ഉണ്ടായുള്ളു എങ്കില്‍ കള്ളപ്പണം കണ്ടെടുക്കുന്ന കാര്യത്തില്‍ കേന്ദ്ര നടപടികള്‍ ഏതാണ്ട് പരാജയപ്പെട്ടു എന്നുവേണം കരുതാന്‍. എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ച് വലിയ രാഷ്ട്രീയ വിജയമായിരുന്നു നോട്ട് നിരോധനം. സ്വയം ത്യാഗം സഹിച്ചുപോലും മോദിയൊടൊപ്പം നിലകൊള്ളാന്‍ ഇന്ത്യയിലെ ജനങ്ങള്‍ തയ്യാറായി.

Modi's hunt for black money shaved 1% off GDP in the process

Of Rs 15.44 lakh crore worth of currency denotified, almost all came back, save currency worth Rs 16,000 crore.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്