ആപ്പ്ജില്ല

വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറച്ച് എയര്‍ ഏഷ്യയും ഗോ എയറും

ജൂണ്‍ പത്തു മുതല്‍ ബുക്കിംഗ് ആരംഭിക്കും

Samayam Malayalam 5 Jun 2018, 1:38 pm
മണ്‍സൂണ്‍ തുടങ്ങിയതോടെ കൂടുതല്‍ യാത്രക്കാരെ കിട്ടാനായി വിമാനക്കമ്പനികള്‍ പല ഓഫറുകളും നല്‍കുന്നുണ്ട്. ടിക്കറ്റ് നിരക്ക് കുറയ്ക്കല്‍ തന്നെയാണ് പ്രധാനം. തെരഞ്ഞെടുത്ത റൂട്ടുകളില്‍ ഗോ എയര്‍, എയര്‍ ഏഷ്യ തുടങ്ങിയ കമ്പനികള്‍ കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എത്തിയിട്ടുണ്ട്.
Samayam Malayalam fggf


ബാംഗ്ലൂര്‍, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, റാഞ്ചി, ഭുവനേശ്വര്‍ തുടങ്ങിയ സിറ്റികളിലേയ്ക്ക് യാത്ര ചെയ്യാന്‍ വെറും 1399 രൂപയാണ് എയര്‍ ഏഷ്യക്ക്. ജൂണ്‍ പത്തു മുതല്‍ ബുക്കിംഗ് ആരംഭിക്കും. നവംബര്‍ മുപ്പതു വരെയുള്ള യാത്രകള്‍ക്ക് ബുക്ക് ചെയ്യാം.

ഗോ എയറിനാകട്ടെ ജൂണ്‍ 24- സെപ്റ്റംബര്‍ 30 ആണ് ബുക്കിംഗ് പീരിയഡ്. ടിക്കറ്റ് നിരക്കുകള്‍ 1299 രൂപ മുതല്‍ ആരംഭിക്കുന്നു. എല്ലാ നികുതികളും ഉള്‍പ്പെടുന്ന ഈ ടിക്കറ്റില്‍ ഗോ എയര്‍ ആഭ്യന്തര സര്‍വ്വീസുള്ള 23 മേഖലകളില്‍ യാത്ര ചെയ്യാം. എന്നാല്‍ ഈ ഓഫറില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ ലഭിക്കില്ല.

അഹമ്മദാബാദ്,ബാഗ്ദോഗ്ര, ഭുവനേശ്വര്‍, ബംഗളുരൂ, ചണ്ഡീഗഢ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹത്തി, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, ലെ, ലക്നൗ, മുംബൈ, നാഗ്പൂര്‍, പാട്ന, പോര്‍ട്ട് ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള ടിക്കറ്റിനാണ് നിരക്ക് കുറവ്.

ജൂലായ് പാദത്തില്‍ വിമാന യാത്രക്കാരുടെ എണ്ണം കുറയുന്നതിനാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി നിരവധി ഓഫറുകളുമായി ഇനിയും വിമാനക്കമ്പനികള്‍ രംഗത്തെത്താന്‍ സാധ്യതയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്