ആപ്പ്ജില്ല

മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ഫ്ളിപ്കാര്‍ട്ടിലൂടെ

ഗൃഹോപകരണ വിൽപ്പനയിലും ചുവടുറപ്പിച്ച് മോട്ടറോള. ഫ്ലിപ്‍കാര്‍ട്ടിലൂടെ കമ്പനിയുടെ നൂതനമായ ഉത്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തും

Samayam Malayalam 17 Sept 2020, 2:59 pm
കൊച്ചി: അമേരിക്കൻ മൾട്ടിനാഷണൽ ടെലി കമ്മ്യൂണിക്കേഷൻ കമ്പനിയായ മോട്ടറോള ഗൃഹോപകരണ രംഗത്തേയ്ക്കും. മോട്ടറോളയുടെ ഗൃഹോപകരണങ്ങൾ ഇനി ഫ്ലിപ് കാര്‍ട്ടിലൂടെ ലഭ്യമാകും.
Samayam Malayalam ഗ‍ൃഹോപകരണങ്ങൾ
ഗ‍ൃഹോപകരണങ്ങൾ

വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍,എയര്‍ കണ്ടീഷണറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍ ഓൺലൈനിലൂടെ ഉപഭോക്താക്കൾക്ക് വാങ്ങാം. ഫ്ളിപ്കാര്‍ട്ടുമായി സഹകരിച്ച് മോട്ടറോളയുടെ സ്മാര്‍ട് ടിവികളുടെ ശ്രേണിയും അടുത്തിടെ ആരംഭിച്ച ഹോം ഓഡിയോ ശ്രേണിയും വിപുലീകരിക്കും.

നൂറുവര്‍ഷത്തിലേറെ നീണ്ട പാരമ്പര്യമുള്ള മോട്ടറോള ഫ്ളിപ്കാര്‍ട്ടിനൊപ്പം ആദ്യ സ്മാര്‍ട് ഗാര്‍ഹിക ഉപകരണ ശ്രേണി പ്രഖ്യാപിച്ചത് കമ്പനിയുമായി ഉള്ള പങ്കാളിത്തം ശക്തമാക്കുമെന്നതിൻെറ സൂചനയാണെന്ന് മോട്ടറോള മൊബിലിറ്റി കണ്‍ട്രി ഹെഡും മാനേജിംഗ് ഡയറക്ടറുമായ പ്രശാന്ത് മണി പറഞ്ഞു.

പങ്കാളിത്തത്തിലൂടെ ഉപയോക്താക്കളുടെ സൗകര്യത്തിനായി രൂപകല്‍പ്പന ചെയ്ത നൂതനവും പ്രീമിയവുമായ ഉല്‍പ്പന്നങ്ങള്‍ വേഗത്തിൽ ഉപഭോക്താക്കളിൽ എത്തുമെന്ന് ഫ്ളിപ്കാര്‍ട്ട് പ്രൈവറ്റ് ബ്രാന്‍ഡ്സ് വൈസ് പ്രസിഡന്റ് ദേവ് അയ്യര്‍ വ്യക്തമാക്കി.

Also Read: എസ്ബിഐയുമായി ചേര്‍ന്ന് ഇന്ത്യയിലെ ആദ്യ കോണ്ടാക്ട്ലെസ് പേയ്മെന്‍റ് വാച്ചുകളുമായി ടൈറ്റൻ

തങ്ങളുടെ ഫര്‍ണിച്ചര്‍ കാറ്റഗറി കൂടുതൽ നവീകരിയ്ക്കാൻ ഫ്ലിപ്കാര്‍ട്ട് തയ്യാറെടുക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഇതിനായി പെര്‍ഫെക്ട് ഹോം സ്റ്റുഡിയോ എന്ന ഫര്‍ണിച്ചര്‍ കാറ്റഗറി തന്നെ കമ്പനി നേരത്തെ അവതരിപ്പിച്ചിരുന്നു.

മോട്ടറോളയുടെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ ഫ്ലിപ്കാര്‍ട്ടിലൂടെ ലഭിയ്ക്കും. 2017-ൽ പെര്‍ഫെക്ട് ഹോംസ് എന്ന സ്റ്റുഡിയോ ഫ്ലിപ്കാ‍ര്‍ട്ട് അവതരിപ്പിച്ചിരുന്നു. ഈ വിഭാഗം കൂടുതൽ നവീകരിയ്ക്കുകയാണ് കമ്പനി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്