ആപ്പ്ജില്ല

ലോകത്തെ നാലാമത്തെ വലിയ സമ്പന്നനായി മുകേഷ് അംബാനി

ലോക ശതകോടീശ്വരൻമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തേയ്ക്ക് വളര്‍ന്ന് റിലയൻസ് ഗ്രൂപ്പ് ചെയര്‍മാൻ മുകേഷ് അംബാനി. ഫേസ്ബുക്ക് സ്ഥാപകൻ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് തൊട്ടു താഴെയാണ് ഇപ്പോൾ അദ്ദേഹത്തിൻെറ സ്ഥാനം

Samayam Malayalam 8 Aug 2020, 3:53 pm
മുംബൈ: ലോക സമ്പന്നരുടെ പട്ടികയിൽ സുവര്‍ണ നേട്ടവുമായി മകേഷ് അംബാനി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇപ്പോൾ അദ്ദേഹം. നാലാം സ്ഥാനത്തുണ്ടായിരുന്ന എൽവിഎംഎച്ച് സ്ഥാപകൻ ബര്‍നാര്‍ഡ് അര്‍നോര്‍ട്ടിനെയാണ് അദ്ദേഹം മറികടന്നത്. ഒറ്റ ദിവസം കൊണ്ട് 32.6 കോടി ഡോളറായി മുകേഷ് അംബാനിയുടെ സമ്പാദ്യം ഉയര്‍ന്നതാണ് ഈ നേട്ടത്തിന് പിന്നിൽ.
Samayam Malayalam mukesh ambani fourth richest person in the world
ലോകത്തെ നാലാമത്തെ വലിയ സമ്പന്നനായി മുകേഷ് അംബാനി


Also Read: ഫേസ്ബുക്കിലൂടെ 10,000 കോടി ഡോളര്‍ സമ്പാദ്യവുമായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ഫേസ്ബുക് മേധാവി മാർക്ക് സക്കർബെർഗിന് തൊട്ടുപിന്നിലാണ്മുകേഷ് അംബാനിയുടെ സ്ഥാനം .
8,060 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ മൊത്തം ആസ്തി. ആഗോള ശതകോടീശ്വരരുടെ ബ്ലും ബെര്‍ഗ് പട്ടികയിലാണ് അദ്ദേഹം സ്ഥാനം മെച്ചപ്പെടുത്തിയത്. വാറൻ ബഫറ്റ്, എലൻ മസ്ക്, ലാറി പേജ് എന്നിവരെയെല്ലാം നേരത്തെ തന്നെ മുകേഷ് അംബാനി പിന്നിൽ ആക്കിയിരുന്നു.

ലോകത്ത് ഏറ്റവും മൂല്യമുള്ള ഊര്‍ജ്ജ കമ്പനികളില്‍ അടുത്തിടെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു . വിഖ്യാതമായ എക്‌സോണ്‍മൊബിലിനെ മറികടന്നുകൊണ്ടാണ് ഈ നേട്ടം കമ്പനി കൈവരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്