ആപ്പ്ജില്ല

ലോക്ക്ഡൗൺ മുതൽ ഓരോ മണിക്കൂറും മുകേഷ് അംബാനി സമ്പാദിച്ചത് 90 കോടി രൂപ വീതം

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരുടെ ഹുറൂൺ പട്ടികയിൽ തുടര്‍ച്ചയായ ഒൻപതാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് മുകേഷ് അംബാനി. ഹിന്ദുജ സഹോദരൻമാരും ശിവ് നാടാറും തൊട്ടടുത്ത സ്ഥാനങ്ങളിൽ ഉണ്ട്.

Samayam Malayalam 29 Sept 2020, 6:56 pm
മുംബൈ: തുടര്‍ച്ചയായ ഒൻപതാം വര്‍ഷം ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് മുകേഷ് അംബാനി. ഇത്തവണ ഒരു പ്രത്യേകതയുണ്ട്. ലോക്ക്ഡൗൺ ആരംഭിച്ച മാര്‍ച്ചിൽ രാജ്യത്തെ ഏതാണ്ട് എല്ലാ ബിസിനസുകളും കൂപ്പു കുത്തി. എന്നാൽ ഓരോ 60 മിനിറ്റിലും മുകേഷ് അംബാനി സമ്പാദിച്ചത് 90 കോടി രൂപ വീതമായിരുന്നു.
Samayam Malayalam Mukesh Ambani
മുകേഷ് അംബാനി


റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അദ്ദേഹം സമ്പാദ്യം ഇടിഞ്ഞു കൊണ്ടിരിക്കെയാണ് ഈ നേട്ടം കൈവരിച്ചത്. മൊത്തം സമ്പാദ്യം 28% ശതമാനം ഇടിഞ്ഞ് 3,50,000കോടി രൂപയായി കുറഞ്ഞപ്പോഴാണ് റിലയൻസ് ജിയോയിലൂടെ വിദേശ നിക്ഷേപം ആകര്‍ഷിയ്ക്കുന്നത്. ഇത് വീണ്ടും സമ്പാദ്യം ഉയര്‍ത്തി. മാര്‍ച്ച് മുതൽ 4 മാസം കൊണ്ട് മാത്രം നേടിയത് 84 ശതമാനം വളര്‍ച്ചയാണ്.

Also Read: 77-ാം വയസിലെ നേട്ടം; ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി അശോക് സൂത

റിലയൻസ് ഇൻഡസ്ട്രീസിൻെറ വിപണി മൂല്യം 10 ലക്ഷം കോടി രൂപ കടന്നതിന് ഒപ്പം 73 ശതമാനം വളര്‍ച്ചയാണ് മുകേഷ് അംബാനിയുടെ സമ്പാദ്യത്തിൽ ഈ വര്‍ഷം ഉള്ളത് .പട്ടികയിൽ ഇടം നേടിയ ധനികരുടെ മൊത്തം സമ്പാദ്യം കൊവിഡ് കാലത്തും 20 ശതമാനം വളര്‍ന്നിട്ടുണ്ട്. മുൻവര്‍ഷം ഇത് 9 ശതമാനം ആയിരുന്നു.

പട്ടികയിലെ അഞ്ച് അതിസമ്പന്നരുടെ മൊത്തം സമ്പാദ്യത്തേക്കാൾ വലുതാണ് മുകേഷ് അംബാനിയുടെ സമ്പാദ്യം. ഹിന്ദുജ സഹാദരൻമാരും, എച്ച്‍സിഎൽ സ്ഥാപകൻ ശിവ് നാടാറുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. 1,43,700 കോടി രൂപ 1,41,700 കോടി രൂപ എന്നിങ്ങനെയാണ് സമ്പാദ്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്