ആപ്പ്ജില്ല

ഓഹരി വിപണി സൂചികകൾ താഴേയ്ക്ക് തന്നെ

വ്യാപാരം ആരംഭിച്ചയുടൻ സെന്‍സെക്‌സ് 109 പോയിൻ്റ് താഴ്ന്ന് 36195ലെത്തി

Samayam Malayalam 25 Sept 2018, 10:51 am
മുംബൈ: ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു. കഴിഞ്ഞ ആഴ്ചയിൽ സൂചികകളിൽ ആരംഭിച്ച തളര്‍ച്ച ഇന്നും തുടരുകയാണ്. വ്യാപാരം ആരംഭിച്ചയുടൻ സെന്‍സെക്‌സ് 109 പോയിൻ്റ് താഴ്ന്ന് 36195ലെത്തി. അതേസമയം നിഫ്റ്റി 43 പോയിൻറ് നഷ്ടത്തില്‍ 10929ലെത്തി. ബിഎസ്ഇയിലെ 520 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 958 ഓഹരികള്‍ നഷ്ടം നേരിട്ടു.
Samayam Malayalam ഓഹരി വിപണി സൂചികകൾ താഴേയ്ക്ക് തന്നെ
ഓഹരി വിപണി സൂചികകൾ താഴേയ്ക്ക് തന്നെ


ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ലുപിന്‍, ഒഎന്‍ജിസി, സിപ്ല, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഐടിസി, ഇന്ത്യബുള്‍സ് ഹൗസിങ്, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി. ബാങ്കിങ് ഓഹരികളെ തകര്‍ച്ച വീണ്ടും സാരമായി ബാധിച്ചിട്ടുണ്ട്. ഓട്ടോ മൊബൈല്‍, മെറ്റല്‍ വിഭാഗങ്ങളിലെ ഓഹരികളും നഷ്ടം നേരിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്