ആപ്പ്ജില്ല

59 മിനിറ്റിൽ ഒരു കോടി രൂപ വരെ വായ്‌പ പ്രഖ്യാപിച്ച് മോദി

മോദി സർക്കാരിന്റെ സാമ്പത്തിക നയം സംരംഭകരെ ബാധിച്ചുവെന്ന ആരോപണത്തിന് മറുപടിയാണ് പ്രഖ്യാപനം

Samayam Malayalam 2 Nov 2018, 9:59 pm
ന്യൂഡൽഹി: ചെറുകിട - ഇടത്തര സംരംഭകർക്ക് ആശ്വാസമായി പ്രധാനമന്ത്രിയുടെ വായ്‌പാ പദ്ധതി പ്രഖ്യാപനം. 59 മിനിറ്റിനുള്ളിൽ ഒരു കോടി രൂപ വരെ വായ്‌പ ലഭിക്കുന്ന പുതിയ പദ്ധതി ഡൽഹിയിൽ ചെറുകിട-ഇടത്തര സംരംഭകർക്കുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് മോദി പ്രഖ്യാപിച്ചത്.
Samayam Malayalam Modi


ജിഎസ്ടിയുമായി ബന്ധിപ്പിച്ച് ഒരു കോടി വരെയുള്ള വായ്‌പയിൽ രണ്ടു ശതമാനം വരെ ഇളവ് നൽകുമെന്നും മോദി പ്രഖ്യാപിച്ചു. ഇത്തരം സംരംഭകർക്കുള്ള സർക്കാരിന്റെ വിഹിതം 25 ശതമാനമായി ഉയർത്തും .12 പദ്ധതികളാണ് മോദി ഇന്ന് പ്രഖ്യാപിച്ചത്. ചെറുകിട - ഇടത്തര സംരംഭകർക്കുള്ള ദീപാവലി സമ്മാനമാണിതെന്നും മോദി സമ്മേളനത്തിനിടെ പ്രഖ്യാപിച്ചു. നോട്ട് നിരോധനം ചെറുകിട-ഇടത്തരം സംരംഭകരെ ദോഷമായി ബാധിച്ചുവെന്ന വാദങ്ങൾക്കുള്ള മറുപടി കൂടിയാണ് പുതിയ പ്രഖ്യാപനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്