ആപ്പ്ജില്ല

ഉള്ളിക്കൊപ്പം കുതിച്ചുയർന്ന് ഉരുളക്കിഴങ്ങിന്റെ വില; കിലോയ്ക്ക് 60 രൂപ

സവാളയുടെ വില കിലോയ്ക്ക് 70 രൂപയും ഉരുളക്കിഴങ്ങിന് 50 മുതൽ 60 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. ദക്ഷിണേന്ത്യയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് ഉള്ളി കൃഷിയ്ക്ക് നാശം സംഭവിച്ചതോടെയാണ് ഉള്ളിയുടെ വിതരണം തടസ്സപ്പെട്ടത്.

Samayam Malayalam 23 Oct 2020, 7:36 pm
ഡൽഹി: ഉത്സവ സീസണിൽ ചില്ലറ വിപണിയിൽ ഉള്ളിയ്ക്കൊപ്പം ഉരുളക്കിഴങ്ങിന്റെയും വില ഉയരുകയാണ്. സവാളയുടെ വില കിലോയ്ക്ക് 70 രൂപയും ഉരുളക്കിഴങ്ങിന് 50 മുതൽ 60 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. ദക്ഷിണേന്ത്യയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് ഉള്ളി കൃഷിയ്ക്ക് നാശം സംഭവിച്ചതോടെ ഡൽഹിയിലെ ആസാദ്പൂർ മൊത്തക്കച്ചവട മാർക്കറ്റിൽ ഉള്ളിയുടെ വിതരണം തടസ്സപ്പെട്ടു. ഇതേത്തുടർന്ന് ഉള്ളിയുടെ മൊത്ത വില 20 മുതൽ 30 രൂപയിൽ നിന്ന് 45 മുതൽ 55 രൂപയായി ഉയർന്നു.
Samayam Malayalam Onion and potato price
ഉള്ളിക്കൊപ്പം കുതിച്ചുയർന്ന് ഉരുളക്കിഴങ്ങിന്റെ വില; കിലോയ്ക്ക് 60 രൂപ


മൊത്തവിപണിയിൽ ഉള്ളി വിതരണം പകുതിയോളം കുറഞ്ഞുവെന്നും ഇത് മെച്ചപ്പെടുമെന്ന പ്രതീക്ഷയില്ലെന്നും ആസാദ്പൂർ യൂണിയൻ ട്രേഡേഴ്സ് അസോസിയേഷന്റെ ശ്രീകാന്ത് മിശ്ര പറഞ്ഞു. വ്യാഴാഴ്ച ഉള്ളിയുടെ മൊത്ത നിരക്ക് കിലോയ്ക്ക് 40 രൂപ മുതൽ 60 രൂപ വരെയായിരുന്നു. ഇത് ഒരാഴ്ച മുമ്പ് ഉള്ളി വില കിലോയ്ക്ക് 25 മുതൽ 40 രൂപയായിരുന്നുവെന്നും മിശ്ര പറഞ്ഞു. 10 ദിവസം മുമ്പ് 50 മുതൽ 60 വരെ ട്രക്കുകളിലാണ് ഉള്ളി വിതരണം നടന്നത്. എന്നാൽ ഇപ്പോൾ ആസാദ്പൂർ വിപണിയിൽ 25 ഓളം ട്രക്കിൽ മാത്രമാണ് ഉള്ളി വിതരണം ചെയ്യുന്നത്.

Also Read: ജോലി നൽകിയില്ലെങ്കിൽ ഇന്ത്യയിലെ യുവാക്കൾ തെരുവിലേക്ക് ഇറങ്ങുമെന്ന് രഘുറാം രാജൻ

മഹാരാഷ്ട്രയിലെയും കർണാടകയിലെയും കാലാനുസൃതമായ മഴയെത്തുടർന്ന് വിളകൾ നശിക്കുകയും വിതരണത്തെ ബാധിക്കുകയും ചെയ്തു. ഇതാണ് ഉള്ളിയുടെ വിതരണം തടസ്സപ്പെടാനുള്ള പ്രധാന കാരണം. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് ഉള്ളിയുടെ വിളവെടുപ്പ് നടക്കും. എന്നാൽ മഴ കനത്തതിനാൽ ഈ വർഷം ഇത് സാധ്യമല്ല. അൽവാറിൽ നിന്ന് ഉള്ളി വിതരണം ഉടൻ ആരംഭിക്കുമെങ്കിലും വലിയ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് പര്യാപ്തമല്ല. വരുംദിവസങ്ങളിൽ ഉള്ളി വില ഇനിയും ഉയർന്നേക്കാം.

പൽവാലിൽ നിന്നുള്ള ഉള്ളി വിതരണം ഉടൻ ആരംഭിക്കും. മൊത്തവിലയിലുണ്ടായ വർധന ഡൽഹിയിലെ ചില്ലറ വിപണികളെ സാരമായി ബാധിച്ചിട്ടുണ്ട്. രോഹിണി, വസന്ത് കുഞ്ച്, ഈസ്റ്റ് ഡൽഹി, ദ്വാരക തുടങ്ങിയ പ്രദേശങ്ങളിലെ വിപണികളിൽ ഉള്ളി കിലോയ്ക്ക് 60 മുതൽ 70 രൂപയ്ക്കാണ് വിൽക്കുന്നത്. നവരാത്രി ആഘോഷത്തിൽനിന്ന് ഉള്ളിയെ അകറ്റി നിർത്താറാണ് പതിവ്. എന്നാൽ ഈ വർഷം ഈ സമയത്താണ് ഉള്ളിയ്ക്ക് ആവശ്യക്കാർ കൂടിയത്.

Also Read: സുന്ദരം ബ്ലുചിപ്പ് ഫണ്ട് എൻഎഫ്ഒ സബ്സ്ക്രിപ്ഷൻ വീണ്ടും ആരംഭിച്ചു, നിക്ഷേപിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയാം

അതേസമയം 10 ദിവസം മുമ്പ് കിലോഗ്രാമിന് 25 മുതൽ 35 രൂപ വരെയായിരുന്നു ഉരുളക്കിഴങ്ങിന്റെ മൊത്ത വില. ഇത് ഇപ്പോൾ കിലോയ്ക്ക് 40 മുതൽ 50 രൂപയായി ഉയർന്നു. ഒക്ടോബർ ആദ്യം ആരംഭിക്കേണ്ട കർണാടകയിൽ നിന്നുള്ള ഉരുളക്കിഴങ്ങ് വിതരണം ഈ വർഷം കാലാനുസൃതമല്ലാത്ത മഴയെ തുടർന്ന് മുടങ്ങി. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പഞ്ചാബിൽ പെയ്ത മഴയെത്തുടർന്ന് ഉരുളക്കിഴങ്ങ് സ്റ്റോക്ക് കുറവായിരുന്നു‌. ദീപാവലി സമയത്ത് പഞ്ചാബിൽ നിന്ന് ഉരുളക്കിഴങ്ങ് വിതരണം ആരംഭിക്കുമ്പോൾ രണ്ടാഴ്ചയ്ക്കുള്ളിൽ വിലയിൽ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്