ആപ്പ്ജില്ല

കൊറോണ;എണ്ണ വില 18 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ

ക്രൂഡ് ഓയിൽ വില 18 വർഷത്തിനിടിയിലെ താഴ്ന്ന നിരക്കിലാണ് ഇപ്പോൾ. എണ്ണ വില ഇടിവ് പ്രധാന എണ്ണ ഉത്പാദകരായ രാജ്യങ്ങളുടെ വരുമാനം കുത്തനെ ഇടിയാൻ കാരണമായിരിക്കുകയാണ്.

Samayam Malayalam 18 Apr 2020, 11:55 am
ന്യൂഡൽഹി: കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയെ തുട‍ര്‍ന്ന് 18 വ‍ര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ് എണ്ണ വില. പെട്രോളിയം എക്സ്പോ‍ര്‍ട്ടേഴ്സ് കമ്പനികളുടെ സംഘടനയായ ഒപെകിൻറെ ആഗോള എണ്ണ ആവശ്യകതയിൽ കുറവ് വരുമെന്നുള്ള അനുമാനത്തെ തുട‍ര്‍ന്നാണ് എണ്ണ വില പെട്ടെന്ന് കുറഞ്ഞത്.
Samayam Malayalam opec


19.87 ഡോളറോളമാണ് ബാരലിന് ഇപ്പോൾ വില. ഫെബ്രുവരി 2002 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. അസ്സ്കൃത എണ്ണ വില ബാരലിന് 27.82 ഡോളറാണ് വില. 31 ശതമാനത്തിൽ അധികമാണ് ഇപ്പോൾ വില ഇടിവ്. റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ എണ്ണ വിതരണവും ഇറക്കുമതിയും അടുത്തിടെ കുറച്ചിരുന്നു.

Also Read: കൊറോണക്കാലത്ത് വാടക കൊടുക്കാനാകാതെ വൻകിട കമ്പനികൾ

എണ്ണ വില ഇടിയുന്നതോടെ എണ്ണ ഉത്പാദക രാജ്യങ്ങളുടെ പ്രധാന വരുമാനവും ഇടിയുകയാണ്. എണ്ണ വിലയിലെ തകർച്ച എണ്ണ ഉത്പാദിപ്പിയ്ക്കുന്ന രാജ്യങ്ങൾക്ക് 50 കോടി ഡോളറിൻറെ നഷ്ടമാണ് ഒരു ദിവസം ഉണ്ടാക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്