ആപ്പ്ജില്ല

പ്രധാന മന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും ഇന്ത്യയേക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്: രത്തൻ ടാറ്റ

മികച്ച നേതൃത്വമാണ് ഇപ്പോഴുള്ളതെന്നും പ്രധാനമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും മറ്റ് ഗവൺമെൻറ് അംഗങ്ങളും ഇന്ത്യയേക്കുറിച്ച് വ്യക്തമായ വിഷൻ ഉണ്ടെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ. ടാറ്റ എഡ്യുക്കേഷൻ ട്രസ്റ്റിൻറെ സഹായത്തോടെ ഗുജറാത്തിൽ നിർമിയ്ക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സ്കിൽസിന് തറക്കല്ലിട്ടു

Samayam Malayalam 16 Jan 2020, 1:48 pm
ഗുജറാത്ത്: പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും മറ്റ് ഗവൺമെൻറ് അംഗങ്ങൾക്കും ഇന്ത്യയേക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടെന്ന് ടാറ്റാ ഗ്രൂപ്പ് ചെയ‍ര്‍മാൻ രത്തൻ ടാറ്റ. നമുക്കുള്ള നേതൃത്വത്തിൽ സന്തോഷിയ്ക്കാനും സർക്കാരിനെ പിന്തുണയ്ക്കാനുമേ ഓരോരുത്തർക്കും കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഭരണകൂടം നിരവധി മികച്ച പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ടെന്നും രത്തൻ ടാറ്റ് ചൂണ്ടിക്കാട്ടി.
Samayam Malayalam Ratan Tata
Ratan Tata


Also Read: കേരളത്തിൽ ഡിജിറ്റല്‍ സര്‍വ്വകലാശാലയ്ക്ക് വഴി തെളിയുന്നു

ഗുജറാത്തിലെ ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സ്കിൽസിൻറെ തറക്കല്ലിടീൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പങ്കെടുത്ത വ്യാപാരികളുമായും അദ്ദേഹം സംസാരിച്ചു.

ടാറ്റ എഡ്യുക്കേഷൻ ഡെവലപ്മെൻറ് ട്രസ്റ്റിൻറെ സഹായത്തോടെയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസ് നി‍ര്‍മിയ്ക്കുന്നത്. ഗുജറാത്ത് സർക്കാരിൻറെയും കേന്ദ്ര സർക്കാരിൻറെയും സഹകരണത്തോടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് നിർമിയ്ക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറിൽ 20 ഏക്കറിലാണ് സ്ഥാപനത്തിൻറെ നി‍ര്‍മാണം. 5,000 ത്തോളം യുവാക്കളെ തൊഴിൽസജ്ജരാക്കുകയാണ് ലക്ഷ്യം. 70 ശതമാനം പ്ലേസ്മെൻറും വാഗ്ദാനം ചെയ്യുന്നുണ്ട്. ലോകോത്തര നിലവാരത്തിലെ വൊക്കേഷണൽ ട്രെയ്നിങ് ആണ് സ്ഥാപനത്തിലൂടെ വാഗ്ദാനം ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്