ആപ്പ്ജില്ല

രാജ്യത്ത് യാത്രാ വാഹന വിൽപ്പന ഉയരുന്നു

ഉത്സവകാലം എത്തിയതോടെ യാത്രാ വാഹനങ്ങളുടെ വിൽപ്പന ഉയരുന്നു. കാറുകൾക്കും മോട്ടോര്‍ സൈക്കിളുകൾക്കും ആവശ്യക്കാര്‍ ഏറെ. മാരുതി സുസുക്കി, ഹ്യൂണ്ടായി, ഹോണ്ട കാര്‍സ് എന്നിവയുടെ എല്ലാം വിൽപ്പന ഉയര്‍ന്നു

Samayam Malayalam 17 Oct 2020, 10:27 am
ന്യൂഡൽഹി: വാഹന വിപണിയുടെ വിലാപത്തിന് താൽക്കാലിക വിരാമം. യാത്രാ വാഹന വിൽപ്പന ഉയരുന്നു. ഉത്സവ കാലം എത്തിയതോടെയാണ് വാഹന നിര്‍മാതാക്കളുടെ വിൽപ്പനയും ഉയര്‍ന്നത്. വിവിധ ഡീലര്‍മാരുടെ സെപ്റ്റംബറിലെ വിൽപ്പന 26 ശതമാനം ഉയര്‍ന്ന് 2.7 ലക്ഷം യൂണിറ്റുകളായി മാറി. മുൻ വര്‍ഷം ഇതേ സമയം 2.1 ലക്ഷം യൂണിറ്റുകൾ ആയിരുന്നു വിൽപ്പന.
Samayam Malayalam Maruti Baleno
മാരുതി ബലേനോ


ഇരുചക്ര വാഹന വിൽപ്പനയിലും വര്‍ധനയുണ്ട്. വിൽപ്പന 12 ശതമാനം ഉയര്‍ന്ന് 18.5 ലക്ഷം യൂണിറ്റുകളായി ആണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം 16.6 ലക്ഷം യൂണിറ്റുകൾ ആയിരുന്നു വിൽപ്പന. മോട്ടോര്‍ സൈക്കിൾ വിൽപ്പനയിൽ 17 ശതമാനം ആണ് വളര്‍ച്ച. 12.2 ലക്ഷം യൂണിറ്റുകൾ സെപ്റ്റംബറിൽ വിറ്റഴിച്ചു.

ജൂലൈ-സെപ്റ്റംബര്‍ കാലയളവിൽ യാത്രാ വാഹന വിൽപ്പനയിൽ 17 ശതമാനം ആണ് വര്‍ധന. 7.3 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. മുൻവര്‍ഷം ഇത് 6.2 ലക്ഷം വാഹനങ്ങൾ ആയിരുന്നു. 46.9 ലക്ഷം യൂണിറ്റുകളാണ് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന. നേരത്തെ ഇത് 46.8 ലക്ഷം യൂണിറ്റുകൾ ആയിരുന്നു.

Also Read: ലോകത്തിലെ ഏറ്റവും വില കൂടിയ വജ്രം ഇന്ത്യയിൽ നിന്ന് കണ്ടെത്തിയത്

കഴിഞ്ഞ സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ കാര്‍ വിൽപ്പനയിൽ ആണ് കൂടുതൽ വര്‍ധന. എസ്‍യുവി, യുവി വിൽപ്പനയിൽ 24 ശതമാനം വര്‍ധനയുണ്ട്. പിന്നെ മുന്നേറ്റം മോട്ടര്‍ സൈക്കിളുകളിൽ ആണ്. അതേസമയം മുൻ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോൾ വാണിജ്യ വാഹനങ്ങളുടെ വിൽപ്പന കുറഞ്ഞിട്ടുണ്ട്. 20 ശതമാനമാണ് വിൽപ്പന ഇടിവ്. ജൂലൈ-സെപ്റ്റംബര്‍ കാലയളവിൽ 1.3 ലക്ഷം യൂണിറ്റുകൾ ആയിരുന്നു വിൽപ്പന. മുൻവര്‍ഷം 1.7 ലക്ഷം യൂണിറ്റുകളും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്