ആപ്പ്ജില്ല

പതഞ്‌ജലിയുടെ സിം കാര്‍ഡുകളും ഇറക്കി രാംദേവ്

നിലവില്‍ പതഞ്‌ജലി ജീവനക്കാര്‍ക്ക് മാത്രമാണ് ഈ സിം കാര്‍ഡിന്‍റെ ഗുണങ്ങള്‍ ലഭിക്കുക

Samayam Malayalam 29 May 2018, 11:02 am
ഹരിദ്വാര്‍: ആരോഗ്യ, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല, ടെക്നോളജിയും വഴങ്ങുമെന്ന് തെളിയിക്കാന്‍ ഒരുങ്ങുകയാണ് പതഞ്‌ജലി. ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി ഞായറാഴ്ച ടെലികോം സെക്ടറിലേയ്ക്ക് പ്രവേശിച്ചു.
Samayam Malayalam Capture


ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന് പതഞ്‌ജലി സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കി. നിലവില്‍ പതഞ്‌ജലി ജീവനക്കാര്‍ക്ക് മാത്രമാണ് ഈ സിം കാര്‍ഡിന്‍റെ ഗുണങ്ങള്‍ ലഭിക്കുക. പൂര്‍ണ്ണമായും വിപണിയില്‍ എത്തിക്കഴിയുമ്പോള്‍ ഈ സിം ഉപയോഗിക്കുന്നവര്‍ക്ക് പതഞ്‌ജലി ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ പത്തു ശതമാനം ഇളവു ലഭിക്കും.

ഈ സിം കാര്‍ഡില്‍ 144 രൂപയുടെ റീചാര്‍ജ് ചെയ്യുമ്പോള്‍ പ്രതിദിനം 2GB ഡാറ്റ, രാജ്യം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളുകള്‍ വിളിക്കാനുള്ള സൗകര്യം, 100 എസ്എംഎസ് എന്നിവ ലഭിക്കും. കൂടാതെ ഈ സിം ഉപയോഗിക്കുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ്(2.5 ലക്ഷം), ലൈഫ് ഇന്‍ഷുറന്‍സ് (5 ലക്ഷം) എന്നിവയും ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. റോഡപകടം നടന്നാല്‍ ഈ ഇന്‍ഷുറന്‍സ് തുക ലഭിക്കും.

പതഞ്‌ജലിയുടെ പ്ലാന്‍ ബിഎസ്എന്‍എല്ലിന്‍റെ ഏറ്റവും മികച്ച പ്ലാനുകളില്‍ ഒന്നാണെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ സുനില്‍ ഗാര്‍ഗ് പറഞ്ഞു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്