ആപ്പ്ജില്ല

ഇ-കൊമേഴ്സ് രംഗത്തും ഒരു കൈ നോക്കാൻ ഒരുങ്ങി പതഞ്ജലി

ഇന്ത്യൻ ഇ-കൊമേഴ്സ് രംഗത്ത് ഒരു കൈ നോക്കാൻ പതഞ്ജലി തയ്യാറെടുക്കുന്നു. കമ്പനിയുടെ ഓൺലൈൻ പ്ലാറ്റ് ഫോമായ ഓർഡർ മിയാണ് ഇതിനായി വികസിപ്പിയ്ക്കുന്നത്. 12 ഭാഷകളിൽ ലഭ്യമാക്കും.

Samayam Malayalam 4 Jun 2020, 10:39 am
കൊച്ചി: ഫ്ലിപ്കാർട്ടും ആമസോണും ചേർന്ന് കൈയടക്കിയിരിക്കുന്ന ഇന്ത്യയിലെ ഓൺലൈൻ വിപണി പിടിയ്ക്കാൻ പതഞ്ജലിയുടെ നീക്കം. പതഞ്ജലി ബ്രാൻഡിന് കീഴിൽ വിൽക്കുന്ന എല്ലാ ഉത്പന്നങ്ങളും ഓൺലൈനിലൂടെ വിറ്റഴിയ്ക്കാനാണ് തീരുമാനം. സ്വദേശി ഓൺലൈൻ സംരംഭമായ ഓ‍ര്‍ഡര്‍ മി എന്ന കമ്പനിയാണ് പതഞ്ജലി പുതിയതായി ആരംഭിയ്ക്കുന്നത്.
Samayam Malayalam പതഞ്ജലി ഓൺലൈൻ വിൽപ്പനയ്ക്ക് ഒരുങ്ങുന്നു
പതഞ്ജലി ഓൺലൈൻ വിൽപ്പനയ്ക്ക് ഒരുങ്ങുന്നു


ഹരിദ്വാര്‍ കേന്ദ്രീകരിച്ചാകും കമ്പനി പ്രവ‍ര്‍ത്തിയ്ക്കുക. ഹെ‍ര്‍ബൽ മരുന്നുകൾ, സൗന്ദര്യ വ‍ര്‍ദ്ധക ഉത്പന്നങ്ങൾ, പേഴ്സണൽ കെയ‍ര്‍ ഉത്പന്നങ്ങൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയെല്ലാം ഓൺലൈൻ ഓ‍ര്‍ഡര്‍ അനുസരിച്ച് ഉപഭോക്താക്കളിൽ എത്തിയ്ക്കാൻ ആണ് തീരുമാനം.

Also Read: ഇന്ത്യ ഇനി ലോകത്തിൻെറ സ്മാർട്ട് ഫോൺ ഹബ്ബ്

ഇതിൻെറ ഭാഗമായി മെയ് 15-ന് കമ്പനി പൈലറ്റ് ലോഞ്ച് നടത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ വിൽപ്പന ആരംഭിച്ചേക്കും എന്നാണ് സൂചന. ഹിന്ദി, സംസ്കൃതം, തമിഴ് തുടങ്ങി 12 ഭാഷകളിൽ ലഭ്യമാകുന്ന ഇന്ത്യയിലെ തന്നെ ആദ്യ ഇ-കൊമേഴ്സ് കമ്പനിയായിരിക്കും ഇത് എന്ന് പതഞ്ജലി ആയുര്‍വേദ കമ്പനി സിഇഒ ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കി.

കുറേ മാസങ്ങളായി പതഞ്ജലിയുടെ ഓൺലൈൻ മോഡൽ പുറത്തിറക്കാൻ കമ്പനി അധികൃത‍ര്‍ തയ്യാറെടുക്കുകയായിരുന്നു. കൊറോണക്കാലത്ത് സ്വദേശി ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കായി ആപ്പ് പുറത്തിറക്കാൻ ആയാൽ അവശ്യ സാധനങ്ങൾ ഉപഭോക്താക്കളുടെ വീട്ടു പടിയ്ക്കൽ എത്തിയ്ക്കാൻ ആകും. ഇത് പത‍‍ഞ്ജലിയുടെ വിൽപ്പന കൂടുതൽ ഉയരാൻ സഹായകരമായേക്കും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്