ആപ്പ്ജില്ല

ഇന്ത്യയില്‍ മൂന്ന് ദിവസമായി ഇന്ധനവില താഴുന്നു

ആഗോള എണ്ണവില ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‍ന്ന നിരക്കില്‍

Samayam Malayalam 24 Nov 2018, 3:50 pm
ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്ത് ഇന്ധനവില താഴേക്ക്. ഇന്ന് ഡല്‍ഹിയില്‍ പെട്രോളിന് 32 പൈസയും ഡീസലിന് 40 പൈസയും കുറഞ്ഞു. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയില്‍ വന്ന താഴ്‍ച്ചയാണ് ഇന്ധനവില കുറയാന്‍ കാരണം.
Samayam Malayalam fuel prices
ഇന്ധനവില കുറയുന്നു


അസംസ്‍കൃത ക്രൂഡ് ഓയിലിന് ബാരലിന് 3.34 ഡോളറാണ് ഇപ്പോള്‍ വിപണിവിലയിലുള്ള മാറ്റം. 5.3 ശതമാനം കുറവാണ് വിലയില്‍ ഉണ്ടായത്. നിലവില്‍ അസംസ്‍കൃത എണ്ണയ്‍ക്ക് 59.26 ഡോളറാണ് വില. 2017 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും താഴ്‍ന്ന നിരക്കാണിത്.

ഉല്‍പ്പാദനവും വിതരണവും കൂടുതലാണ് എന്നതാണ് എണ്ണവില കുറയാന്‍ കാരണം. ഇത് ഒരുപക്ഷേ, അടുത്ത ദിവസങ്ങളിലും തുടര്‍ന്നേക്കുമെന്നാണ് സൂചനകള്‍. ആഗോളതലത്തില്‍ എണ്ണ ഉല്‍പ്പാദനത്തനം മിച്ചത്തിലാണ് നിലവിലുള്ളത്. 2014 വര്‍ഷത്തിന് ശേഷം ഒരുമാസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് എണ്ണ വിലയില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ വിശകലനം ചെയ്യുന്നു.

അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീമന്‍ കമ്പനികള്‍ ഡിമാന്‍ഡിന് മുകളില്‍ ഇന്ധന ഉല്‍പ്പാദനം തുടരുകയാണ്. പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഓപെക് ഡിസംബര്‍ ആറിന് യോഗം ചേരുന്നുണ്ട്. അതിന് ശേഷമാകും എണ്ണ വിലയെക്കുറിച്ചുള്ള യഥാര്‍ഥ ചിത്രം അറിയാനാകുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്