ആപ്പ്ജില്ല

സംസ്ഥാനത്ത് ഇന്ധന വിലകൾ വീണ്ടും വര്‍ധിച്ചു

കൊച്ചിയിൽ പെട്രോളിന് ഏഴ് പൈസ കൂടി

Samayam Malayalam 6 Feb 2018, 11:01 am
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ ഡീസൽ വിലകൾ വര്‍ധിച്ചു. കൊച്ചിയിൽ പെട്രോളിന് ഏഴ് പൈസ കൂടി 75.97 രൂപയെത്തിയപ്പോൾ ഡീസലിന് എട്ട് പൈസ വര്‍ധിച്ച് 68.38 രൂപയിലെത്തി വ്യാപാരം പുരോഗമിക്കുന്നു. തലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് ഏഴ് പൈസ കൂടി 77.32 രൂപയിലെത്തിയപ്പോൾ ഡീസൽ വില ഓൻപത് പൈസ വര്‍ധിച്ച് 69.71ലെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam petrol diesel prices increased in kerala
സംസ്ഥാനത്ത് ഇന്ധന വിലകൾ വീണ്ടും വര്‍ധിച്ചു


കേന്ദ്ര ബജറ്റിൽ പെട്രോളിനും ഡീസലിനും എക്സൈസ് നികുതിയിളവ് പ്രഖ്യാപിച്ചതോടെ രണ്ട് രൂപ കുറഞ്ഞിരുന്നുവെങ്കിലും റോഡ്, ഇൻഫ്രാസ്ട്രക്ചര്‍ സെസ് ലിറ്ററി് എട്ട് രൂപ വീതം കൂട്ടുകയും ചെയ്തിരുന്നു. ഇതിനാൽ തന്നെ വിലയിൽ മാറ്റമില്ലാത്ത അവസ്ഥയായിരുന്നു.

അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽ വില വര്‍ദ്ധിച്ചതോടെ നികുതി കുറച്ച് ഇന്ധനവില പിടിച്ചുനിര്‍ത്തണമെന്ന് ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വില ദ്വൈവാരമായി നിര്‍ണ്ണയിക്കുന്ന രീതി പുന:സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്‍റെ ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 16-നാണ് ഇന്ധനവില ദിവസവും മാറുന്ന രീതി സര്‍ക്കാര്‍ നടപ്പിൽ വരുത്തിയത്. അന്ന് പെട്രോൾ ലിറ്ററിന് 68.53 രൂപയും ഡീസൽ ലിറ്ററിന് 58.70 രൂപയുമായിരുന്നു. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയിൽ വ്യതിയാനമുണ്ടാകുന്നതിനാലാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്