ആപ്പ്ജില്ല

പെട്രോൾ തൊട്ടാൽ പൊള്ളും; തലസ്ഥാനത്ത് ലിറ്ററിന് 80.36 രൂപ

രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണക്കും വില ഉയരുകയാണ്

Samayam Malayalam 20 May 2018, 8:40 am
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കത്തിക്കയറുന്നു. പെട്രോൾ തലസ്ഥാനത്ത് ലിറ്ററിന് 80.36 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കർണാടക തെരഞ്ഞെടുപ്പിന് ശേഷം ഇന്ധന വിലയിൽ ഗണ്യമായ വർധനവാണ് ദിനംപ്രതി ഉണ്ടാകുന്നത്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണക്കും വില ഉയരുകയാണ്. മെട്രോ നഗരമായ കൊച്ചിയിൽ ലിറ്ററിന് 78.957 രൂപയും കോഴിക്കോട് ലിറ്ററിന് 79.302 രൂപ എന്നീ നിരക്കിലുമാണ് ഇന്നത്തെ പെട്രോൾ വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam പെട്രോൾ തൊട്ടാൽ പൊള്ളും; തലസ്ഥാനത്ത് ലിറ്ററിന് 80.36 രൂപ
പെട്രോൾ തൊട്ടാൽ പൊള്ളും; തലസ്ഥാനത്ത് ലിറ്ററിന് 80.36 രൂപ


തലസ്ഥാനത്ത് ഡീസലിന് 73.345 ആയപ്പോൾ കോഴിക്കോട് ലിറ്ററിന് 72.291 രൂപയും കൊച്ചിയിൽ 71.955 രൂപ എന്നീ നിരക്കിൽ വ്യാപാരം പുരോഗമിക്കുന്നു. ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചതോടെ പെട്രോള്‍ വിലയും ഡീസല്‍ വിലയും തമ്മിൽ വലിയ വില വ്യത്യാസമില്ല എന്നതാണ് വസ്തുത.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്