ആപ്പ്ജില്ല

രണ്ടാഴ്ചയിലേറെയായി പെട്രോള്‍-ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു

കഴിഞ്ഞ മാസം 24നാണ് ഇന്ധന വില അവസാനമായി മാറിയത്

Samayam Malayalam 11 May 2018, 12:42 pm
Samayam Malayalam രണ്ടാഴ്ചയിലേറെയായി പെട്രോള്‍-ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു
രണ്ടാഴ്ചയിലേറെയായി പെട്രോള്‍-ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു
കൊച്ചി: തുടര്‍ച്ചയായ 17-ാം ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മാസം 24നാണ് ഇന്ധന വില അവസാനമായി മാറിയത്. ഡീസലിന് 19 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും അന്ന് കൂടിയിരുന്നു.

ഒരു ലിറ്റര്‍ പെട്രോളിന് തലസ്ഥാന നഗരിയിൽ 78.61 രൂപ, കൊച്ചിയില്‍ 77.45 രൂപ, കോഴിക്കോട്ട് 77.74 രൂപ, പത്തനംതിട്ടയില്‍ 78.03 രൂപ എന്നിങ്ങനെയാണ് വില നിലവാരം. ഡീസലിന് കൊച്ചിയില്‍ 70.43 രൂപയും കൊല്ലത്ത് 71.14 രൂപയും തലസ്ഥാന നഗരിയിൽ 71.52 രൂപയും കോഴിക്കോട്ട് 70.53 രൂപയുമാണ്. അതേസമയം പാലക്കാട്ട് 70.79 രൂപയാണു ഡീസലിന് വില.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്