ആപ്പ്ജില്ല

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനുള്ള പ്രായപരിധി 70 ആക്കിയേക്കും

ദേശീയ പെന്‍ഷന്‍ പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി 65 വയസിൽനിന്ന് 70 ആയി ഉയർത്തിയേക്കും. ഇതുസംബന്ധിച്ച് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റി (പി‌എഫ്‌ആർ‌ഡി‌എ) നിർദ്ദേശം നൽകി.

Samayam Malayalam 15 Apr 2021, 7:44 pm
മുംബൈ: നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസിൽ) അഥവാ ദേശീയ പെന്‍ഷന്‍ പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി 65 വയസിൽനിന്ന് 70 ആയി ഉയർത്താൻ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റി (പി‌എഫ്‌ആർ‌ഡി‌എ) നിർദ്ദേശം നൽകി. 60 വയസിന് ശേഷം പദ്ധതിയില്‍ ചേരുന്നവര്‍ക്ക് 75 വയസ് വരെ നിക്ഷേപം നടത്താന്‍ അനുമതിയും നല്‍കിയേക്കും.
Samayam Malayalam ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനുള്ള പ്രായപരിധി 70 ആക്കിയേക്കും
ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനുള്ള പ്രായപരിധി 70 ആക്കിയേക്കും


മിനിമം ഉറപ്പുള്ള പെൻഷൻ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ ഉത്പന്നം എൻപിഎസിൽ ഉൾപ്പെടുത്താനും പി‌എഫ്‌ആർ‌ഡി‌എ നിർദേശിച്ചിട്ടുണ്ട്. നിലവിൽ പെൻഷൻ ഫണ്ടുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മൂലധനനേട്ടം കണക്കാക്കുന്നത്. അതിന്റെ ഒരുവിഹിതമെടുത്ത് ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കുമ്പോഴാണ് നിശ്ചിത തുക പെൻഷനായി നൽ‌കുന്നത്. പ്രായപരിധി 60ൽനിന്ന് 65 ആയി ഉയർത്തിയപ്പോൾ മൂന്നരവർഷത്തിനിടെ 15,000 പേരാണ് പുതുതായി എൻപിഎസിൽ ചേർന്നത്. ഈ സാഹചര്യത്തിലാണ് പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി ഉയർത്തുന്നതിനെക്കുറിച്ച് പി‌എഫ്‌ആർ‌ഡി‌എ ആലോചിച്ചതെന്നും അതോറിറ്റി ചെയർമാൻ അറിയിച്ചു.

Also Read: 95 രൂപ നിക്ഷേപിച്ച് 14 ലക്ഷം രൂപ നേടാം; മികച്ച വരുമാനം നൽകും പോസ്റ്റ് ഓഫീസ് പദ്ധതിയെക്കുറിച്ച് അറിയാം

അതേസമയം പെൻഷൻ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഉയർത്തുമ്പോൾ എൻപിഎസ് ഫണ്ട് പിഎഫ്ആർഡിഎ‌ കീഴിൽ നിന്ന് മാറ്റാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇതുസംബന്ധിച്ച ബിൽ ഈ വർഷം പാർലമെന്റിൽ അവതരിപ്പിക്കും. 2013ൽ പിഎഫ്ആർഡിഎ നിയമം കൊണ്ടുവന്നത് മുതൽ എൻപിഎസ് ഇതിന് കീഴിലാണ്. വിദേശ നിക്ഷേപ പരിധി കൂട്ടുന്നതിന് ഈ നിയമമാണ് ഭേദഗതി ചെയ്യുന്നത്. പെൻഷൻ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനത്തിൽ നിന്ന് 74 ശതമാനം വരെ ആക്കാനാണ് ഭേദഗതി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രനയത്തിന്റെ ഭാഗമായാണ് 2004 ജനുവരിയിൽ എൻപിഎസ് കൊണ്ടുവന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്