ആപ്പ്ജില്ല

പൊറിഞ്ചു വെളിയത്ത് മാർച്ചിൽ ഹോൾഡ് ചെയ്യുന്ന ഓഹരി ; 728% ലാഭം നൽകിയത് 3 വർഷത്തിൽ

പ്രശസ്തനായ മലയാളി നിക്ഷേപകനാണ് പൊറിഞ്ചു വെളിയത്ത്. അദ്ദേഹത്തിന്റെ പോർട്ഫോളിയോയിൽ 2022 മാർച്ചിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു ഓഹരിയാണ് ടനേജ എയ്റോ സ്പേസ് & ഏവിയേഷൻ.

Authored byശിവദേവ് സി.വി | Samayam Malayalam 9 Apr 2023, 9:18 am
പ്രശസ്ത നിക്ഷേപകനായ പൊറിഞ്ചു വെളിയത്ത് ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ കൈവശം വെച്ചിരിക്കുന്ന ഒരു ഓഹരിയാണ് ടനേജ എയ്റോ സ്പേസ് & ഏവിയേഷൻ ലിമിറ്റഡ് (Taneja Aerospace & Aviation Limited) . 290,000 ഓഹരികളാണ് അദ്ദേഹം ഹോൾഡ് ചെയ്യുന്നത്. 3.9 കോടി രൂപയുടെ മൂല്യമുള്ള ഓഹരികളാണിത്. 2021 ഡിസംബർ പാദതത്തിൽ 1.1% ഹോൾഡിങ്ങാണ് പൊറിഞ്ചു വെളിയത്തിന് ഈ ഓഹരിയിൽ ഉണ്ടായിരുന്നത്. 2022 മാർച്ചിൽ ഓഹരി പങ്കാളിത്തം 1.2% എന്ന നിലയിലേക്ക് വർധിപ്പിച്ചു. പിന്നീട് ഇതു വരെ ഹോൾഡിങ് ശതമാനത്തിൽ മാറ്റം വന്നിട്ടില്ല.
Samayam Malayalam Porinju Veliyath
പൊറിഞ്ചു വെളിയത്ത്.


ഏവിയേഷൻ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ടനേജ. മേഖലയിൽ ആവശ്യമായ ഘടകങ്ങൾ നിർമിക്കുക, വില്പന നടത്തുക എന്ന ബിസിനസ്സാണ് കമ്പനി ചെയ്യുന്നത്. എയർ ഫീൽഡ് & മെയിന്റനൻസ്, റിപ്പയർ & ഓപ്പറേഷൻസ് അനുബന്ധ സേവനങ്ങൾ എന്നിവയാണ് കമ്പനി നൽകുന്നത്.


അടിസ്ഥാന വിവരങ്ങൾ
സ്മാൾ ക്യാപ് കമ്പനിയാണിത്. മാർക്കറ്റ് ക്യാപ് 336 കോടി രൂപ. സ്റ്റോക്ക് പി/ഇ അനുപാതം 36.2 എന്നതാണ്. ആർഒസിഇ 12.2%. ആർഒഇ 8.09% എന്നീ നിലവാരങ്ങളിലാണ്. ഡിവിഡന്റ് യിൽഡ് 1.86% എന്നതാണ്. ബുക്ക് വാല്യു 43.7 രൂപ, ഫേസ് വാല്യു 5 രൂപ നിലവാരങ്ങളിലാണ്. പ്രൈസ് ടു ഏണിങ് അനുപാതം 36.2 നിലവാരത്തിലാണ്. ഇപിഎസ് 3.50 രൂപയും, ഇൻട്രിൻസിക് വാല്യു 36.2 രൂപയുമാണ്.

Also Read : പൊറിഞ്ചു വെളിയത്ത് ഉൾപ്പെടെ 3 പ്രമുഖരുടെ കൈവശമുള്ള ഓഹരി; 525% ലാഭം നൽകിയത് 5 വർഷത്തിൽ
കമ്പനിയുടെ കടബാധ്യത് 0.37 കോടി രൂപയാണ്. ഡെറ്റ് ടു ഇക്വിറ്റി അനുപാതം 0.00 നിലവാരത്തിലാണ്. പ്ലെഡ്ജ് ശതമാനം 0.00 എന്നതാണ്. ഓഹരിയുടെ 52 ആഴ്ച്ചയിലെ ഉയർന്ന/താഴ്ന്ന നിലവാരങ്ങൾ യഥാക്രമം 163/97 രൂപ എന്നിങ്ങനെയാണ്. നിലവിലെ ഓഹരിവില 135 രൂപയാണ്.

ഈ ഓഹരി കഴിഞ്ഞ 5 വർഷങ്ങളിൽ 159.50%, 4 വർഷത്തിൽ 302.84%, മൂന്ന് വർഷത്തിൽ 728%, 2 വർഷത്തിൽ 335.44% എന്നിങ്ങനെ ലാഭം നൽകി. കഴിഞ്ഞ 6 മാസങ്ങളിൽ 8.29%, കഴിഞ്ഞ ഒരു മാസത്തിൽ 16.24% എന്നിങ്ങനെയും നേട്ടം നൽകി.

Disclaimer : ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്