ആപ്പ്ജില്ല

ധനമന്ത്രി നിര്‍മലാ സീതാരാമന് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ ആദ്യ ഫുൾടൈം വനിതാ ധനമന്ത്രിയായ നിര്‍മലാ സീതാരാമൻ ഇന്ന് ജൻമദിനം ആഘോഷിയ്ക്കുകയാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമൃത് ഷാ, പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് തുടങ്ങി ബിജെപി നേതൃനിരയിലെ പ്രമുഖരും ക്യാബിനെറ്റ് അംഗങ്ങളുമെല്ലാം ആശംസകൾ നേര്‍ന്നു

Samayam Malayalam 18 Aug 2020, 3:51 pm
ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഫുൾ ടൈം വനിതാ ധനമന്ത്രിയായ നിര്‍മലാ സീതാരാമൻെറ പിറന്നാൾ ദിനമായ ഇന്ന് (ആഗസ്റ്റ് 18) ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാരും മറ്റ് ക്യാബിനറ്റ് അംഗങ്ങളും ഉൾപ്പെടെ ധനമന്ത്രിയ്ക്ക് ആശംസകൾ നേര്‍ന്നിട്ടുണ്ട്.
Samayam Malayalam ധനമന്ത്രി നിര്‍മലാ സീതാരാമനും പ്രധാനമന്ത്രിയും
ധനമന്ത്രി നിര്‍മലാ സീതാരാമനും പ്രധാനമന്ത്രിയും


രാജ്യത്തിൻെറ പുരോഗതിയ്ക്കും ദരിദ്രരെ ശക്തീകരിയ്ക്കുന്നതിനും ആയി കഠിനപ്രയത്നം ചെയ്യുന്ന ധനമന്ത്രിയ്ക്ക് ദീര്‍ഘായുസും പൂര്‍ണ ആരോഗ്യവും നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്


പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ധനമന്ത്രി നിര്‍മലാ സീതാരാമന് ആശംസകൾ നേര്‍ന്നിട്ടുണ്ട്. സ്മൃതി ഇറാനി, ധര്‍മേന്ദ്ര പ്രധാൻ, യോഗി ആദിത്യനാഥ് എന്നിവരും മറ്റു ബിജെപി നേതൃനിരയിലെ പ്രമുഖരും ധനമന്ത്രിയെ ആശംസകൾ അറിയിച്ചു.

മന്ത്രി സഭയിലെ സഹപ്രവര്‍ത്തകയ്ക്ക് പിറന്നാൾ ആശംസകൾ എന്നായിരുന്നു സ്മൃതി ഇറാനിയുടെ ട്വീറ്റ്. ദീര്‍ഘായുസ് നേരാനും സ്മൃതി ഇറാനി മറന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ധനമന്ത്രി നടപ്പാക്കിയ സാമ്പത്തിക പരിഷ്കണ നടപടികൾ പ്രശംസാര്‍ഹമാണെന്നും ദീര്‍ഘായുസ് നേരുന്നു എന്നുമായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ നേര്‍ന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്