ആപ്പ്ജില്ല

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം ; വരാനിരിക്കുന്നത് എന്ത് ?

ബാങ്കിംഗ് കമ്പനീസ് (അക്വിസിഷൻ ആൻഡ് ട്രാൻസ്ഫർ ഓഫ് അണ്ടർടേക്കിംഗ്സ്) ആക്ട് 1970 ലേത് പ്രകാരം പൊതുമേഖലാ ബാങ്കുകളുടെ കുറഞ്ഞത് 51% എങ്കിലും കേന്ദ്ര സർക്കാർ കൈവശം വയ്ക്കണമെന്നാണ് നിയമം. ഇതു സംബന്ധിച്ച് വലിയ ചർച്ചകൾ നേരത്തെയും നടന്നിരുന്നു.

Samayam Malayalam 28 Jun 2022, 3:29 pm
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം സുഗമമാക്കുന്നതു സംബന്ധിച്ച ഭേദഗതികൾ വരുത്തുന്നതിനായി വരാനിരിക്കുന്ന പാർലമെന്റ് വർഷ കാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ.
Samayam Malayalam Collage Maker-28-Jun-2022-03.22-PM


സ്വകാര്യവത്കരിക്കപ്പെടുന്ന ബാങ്കുകളിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ പങ്ക് പൂർണമായും എടുത്തു കളയുന്നതായിരിക്കും പരിഗണനയിലുള്ള ഒരു ഭേദഗതിയെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിംഗ് കമ്പനീസ് (അക്വിസിഷൻ ആൻഡ് ട്രാൻസ്ഫർ ഓഫ് അണ്ടർടേക്കിംഗ്സ്) ആക്ട് 1970 ലേത് പ്രകാരം പൊതുമേഖലാ ബാങ്കുകളുടെ കുറഞ്ഞത് 51% എങ്കിലും കേന്ദ്ര സർക്കാർ കൈവശം വയ്ക്കണമെന്നാണ് നിയമം. ഇതു സംബന്ധിച്ച് വലിയ ചർച്ചകൾ നേരത്തെയും നടന്നിരുന്നു. അവസാന ഘട്ടങ്ങളിലെ ചർച്ചകൾ അനുസരിച്ച് ബാങ്കുകളുടെ 26 % ഓഹരികളെങ്കിലും കേന്ദ്രം കൈവശം വയ്ക്കുമെന്നും പിന്നീട് ഘട്ടം ഘട്ടമായി അത് കുറക്കാമെന്നും ചർച്ചയിലുണ്ടായിരുന്നു. എന്നാൽ നിലവിലെ വിവരങ്ങൾ പ്രകാരം ഇവയെ എല്ലാം പൂർണമായും റദ്ദ് ചെയ്യുകയാണ് കാര്യങ്ങൾ.

പല്ലോൺജി മിസ്ത്രി അന്തരിച്ചു
ശൈത്യകാല സെഷനിൽ അവതരിപ്പിക്കേണ്ടതായിരുന്നു ഈ ബില്ല്. എന്നാൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2021 ഡിസംബർ 22 ന് അവസാനിച്ച പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബാങ്കിംഗ് നിയമ ഭേദഗതി ബിൽ 2021 ൽസർക്കാർ ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും അത് അവതരിപ്പിച്ചില്ല. 1970 ലെയും 1980 ലെയും ബാങ്കിംഗ് നിയമങ്ങളിലെ ഭേദഗതികളും 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെയും നിയമങ്ങൾക്കുള്ള ഭേദഗതികളും ബിൽ നിർദ്ദേശിച്ചിരുന്നു.

സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശം, ഓഹരി പ്രശ്നങ്ങൾ നിയന്ത്രിക്കൽ എന്നിവ സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി (ആർബിഐ) ധനമന്ത്രാലയം ചർച്ചകൾ നടത്തുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്