ആപ്പ്ജില്ല

ഖത്തര്‍ എയര്‍വേയ്‌സിൽ ആനുകൂല്യങ്ങള്‍ നേടാം

qatarairways.com/in എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ഏപ്രില്‍ 30 വരെയാണ് ഓഫര്‍ കാലാവധി.

TNN 11 Apr 2017, 11:56 am
കൊച്ചി: ഖത്തര്‍ എയര്‍വേയ്‌സിൽ ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ നേടാം. qatarairways.com/in എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ഏപ്രില്‍ 30 വരെയാണ് ഓഫര്‍ കാലാവധി.
Samayam Malayalam qatar airways offers for online booking
ഖത്തര്‍ എയര്‍വേയ്‌സിൽ ആനുകൂല്യങ്ങള്‍ നേടാം


ഓണ്‍ലൈൻ ബുക്കിങ്ങിൽ സീറ്റുകള്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ പ്രത്യേക നിരക്കുകള്‍ ലഭ്യമാകും. ലോകമെങ്ങും 150 ബിസിനസ്, വിനോദ യാത്രാ ലക്ഷ്യങ്ങളിലേക്ക് ആകര്‍ഷകമായ യാത്രാനിരക്കുകൾ ലഭിക്കും.

യാത്രക്കാര്‍ ആദ്യമായി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുമ്പോള്‍ 2000 ബോണസ് ക്യൂമൈല്‍സ് ലഭിക്കും. തുടര്‍ന്നുള്ള ഓരോ ഓണ്‍ലൈന്‍ ബുക്കിംഗിനും 500 ബോണസ് ക്യൂമൈല്‍സ് അധികമായി ലഭിക്കും. ഇതിലൂടെ ഖത്തര്‍ എയര്‍വേയ്‌സില്‍ അല്ലെങ്കില്‍ സഹ എയര്‍ലൈനില്‍ യാത്ര ചെയ്യുമ്പോള്‍ ആനുകൂല്യങ്ങള്‍ക്കായി റിഡീം ചെയ്യാൻ അവസരം ലഭിക്കും.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് യാത്രാതീയതികളില്‍ മാറ്റം വരുത്തുമ്പോള്‍ ഫീ ഇളവ്, അധിക ബാഗേജിന് 20 ശതമാനം ഇളവ് തുടങ്ങിയ സൗകര്യങ്ങള്‍ സ്വന്തമാക്കാം.

പ്രചാരണ കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേകമായി ബിസിനസ് ക്ലാസ് നിരക്കിന് 15 ശതമാനവും എക്കണോമി ക്ലാസ് നിരക്കിന് 10 ശതമാനവും ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ്, ഇന്ത്യയുടെ സീനിയര്‍ മാനേജര്‍ നവീന്‍ ചൗള പറഞ്ഞു.

qatar airways offers for online booking


Gulf carrier Qatar Airways' proposed full service airline in India is likely to set up its base in Bengaluru and provide connectivity from there to other parts of the country.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്