ആപ്പ്ജില്ല

78 ദിവസത്തെ വേതനത്തിന് തുല്യം, 11.5 ലക്ഷം ജീവനക്കാർക്ക് 2,081 കോടി രൂപ ബോണസ് അനുവദിച്ച് റെയിൽ‌വേ

യോഗ്യരായ റെയിൽ‌വേ ജീവനക്കാർ‌ക്ക് നൽകേണ്ട പരമാവധി തുക 78 ദിവസത്തേക്ക് 17,951 രൂപയാണ്. മന്ത്രിസഭയുടെ തീരുമാനം ഈ വർഷത്തെ ഉത്സവകാല അവധി ദിവസങ്ങൾക്ക് മുമ്പായി ബോണസ് വിതരണം ചെയ്യുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

Samayam Malayalam 22 Oct 2020, 7:29 pm
ഡൽഹി: 2019-20 സാമ്പത്തിക വർഷത്തിൽ 78 ദിവസത്തെ വേതനത്തിന് തുല്യമായ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് (പി‌എൽ‌ബി) നൽകാനുള്ള റെയിൽ‌വേ മന്ത്രാലയത്തിന്റെ നിർദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ആർ‌പി‌എഫ് / ആർ‌പി‌എസ്‌എഫ് ഉദ്യോഗസ്ഥർ ഒഴികെയുള്ള 11.58 ലക്ഷത്തോളം ഗസറ്റഡ് അല്ലാത്ത റെയിൽവേ ജീവനക്കാർക്കാണ് ബോണസ് നൽകുക. റെയിൽ‌വേ ജീവനക്കാരുടെ ഉൽ‌പാദനക്ഷമത അടിസ്ഥാനമാക്കിയുള്ള ബോണസിന് 2,081.68 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
Samayam Malayalam railway
78 ദിവസത്തെ വേതനത്തിന് തുല്യം, 11.5 ലക്ഷം ജീവനക്കാർക്ക് 2,081 കോടി രൂപ ബോണസ് അനുവദിച്ച് റെയിൽ‌വേ


അർഹരായ ഗസറ്റഡ് ഇതര റെയിൽ‌വേ ജീവനക്കാർക്ക് പി‌എൽ‌ബി നൽകുന്നതിന് നിർദ്ദേശിച്ചിട്ടുള്ള വേതന പരിധി പ്രതിമാസം 7000 രൂപയാണ്. യോഗ്യരായ റെയിൽ‌വേ ജീവനക്കാർ‌ക്ക് നൽകേണ്ട പരമാവധി തുക 78 ദിവസത്തേക്ക് 17,951 രൂപയാണ്. മന്ത്രിസഭയുടെ തീരുമാനം ഈ വർഷത്തെ ഉത്സവകാല അവധി ദിവസങ്ങൾക്ക് മുമ്പായി ബോണസ് വിതരണം ചെയ്യുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

Also Read: എൽഐസിയുടെ ജീവൻ ശാന്തി: അറിയാം ഈ ആന്വിറ്റി ഇൻഷുറൻസ് പ്ലാനിനെക്കുറിച്ച്

78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നൽകുന്നത് റെയിൽ‌വേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ അറിയിച്ചു. കഴിഞ്ഞ വർഷത്തെ പ്രകടനത്തിനാണ് ഈ തുക നൽകുന്നത്. ഈ വർഷം കൊവിഡ് -19 കാലയളവിൽ പോലും റെയിൽ‌വേ ജീവനക്കാർ കഠിനമായി ജോലി ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്