ആപ്പ്ജില്ല

അദാനി ഓഹരികൾ പകരം വെക്കാനില്ലാത്തവയെന്ന് വിലയിരുത്തൽ; 15,446 കോടി ഇറക്കി അ​ദാനിയെ 'രക്ഷിച്ച' രാജീവ് ജെയിൻ

ഹിൻഡൻബർ​ഗ് റിപ്പോർട്ടിനു ശേഷം കനത്ത ഇടിവാണ് അദാനി ഓഹരികൾ നേരിട്ടത്. വലിയ ഒരു ഇൻവെസ്റ്റ്മെന്റിന് നിക്ഷേപകരുടെ വിശ്വാസത്തെ ഒരു പരിധി വരെ രക്ഷിക്കാനായി. അദാനിയെ രക്ഷിക്കാനെത്തിയ ആ വ്യക്തിയുടെ പേരാണ് രാജീവ് ജെയിൻ.

Authored byശിവദേവ് സി.വി | Samayam Malayalam 8 Mar 2023, 11:14 am
തകർന്നു വീണ അദാനി ഓഹരികളെ ആളിക്കാൻ ഒരു തീപ്പൊരി.. അതു മതി ഓഹരിവിലകൾ പൂർവ്വാധികം ശോഭയോടെ ജ്വലിക്കാനെന്ന് പലരും കരുതിയിരുന്നു. ഒടുവിൽ ആ തീ വന്നു. ജിക്യുജി പാർട്ണേഴ്സ് ചെയർമാനും, ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറുമായ രാജീവ് ജെയിനായിരുന്നു അദാനി ഓഹരികൾ അണയാതെ ജ്വലിപ്പിച്ചത്. യുഎസ് ആസ്ഥാനമായ ഗ്ലോബൽ ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് കമ്പനിയാണ് ജിക്യുജി പാർട്ണേഴ്സ്. ലോകത്തിലെ തന്നെ മുൻനിര വിപണി നിക്ഷേപക സ്ഥാപനമാണിത്.
Samayam Malayalam Rajiv Jain
രാജീവ് ജെയിൻ


ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് കനത്ത ഇടിവാണ് അദാനി ഓഹരികൾ നേരിട്ടത്. ബാങ്കുകളിൽ പലതും, നിക്ഷേപകരിൽ പലരും അദാനി ഓഹരികളെ തൊടാതെ മാറി നിന്നു. എന്നാൽ അദാനി ഓഹരികൾ സുരക്ഷിതം എന്നതിനപ്പുറം അവ ഒന്നാന്തരം, പകരം വെക്കാനില്ലാത്ത ഓഹരികളാണെന്നാണ് രാജീവ് ജെയിൻ വിലയിരുത്തിയത്. ആ വിശ്വാസം, 15,446 കോടി രൂപ നിക്ഷേപിച്ച് തെളിയിക്കുകയും ചെയ്തു.

Also Read : മറന്നു പോവരുത്; ഓഹരി വിപണിയിൽ ഹിൻഡൻബർ​ഗ് പഠിപ്പിച്ച ചില പാഠങ്ങൾ
അദാനി കമ്പനികളുടെ ദീർഘകാല വളർച്ചാ സാധ്യതകൾ മികച്ചതാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ, അടിസ്ഥാന സൗകര്യവികസനം എന്നിവയെ സഹായിക്കുന്ന കമ്പനികളിൽ നിക്ഷേപം നടത്താൻ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ എയർ ട്രാഫിക്കിൽ 25% അദാനി നടത്തുന്ന എയർപോർട്ടുകളിലൂടെ കടന്നു പോവുന്നു. 25 മുതൽ 40 ശതമാനം വരെയുള്ള ഇന്ത്യയുടെ കാർഗോ വോളിയം അദാനിയുടെ പോർട്ടുകളിലൂടെയാണ് കടന്നു പോവുന്നതെന്നും വിലയിരുത്തി.

ഇന്ത്യയിൽ നിന്നും യുഎസിലേക്ക് മാറിയ രാജീവ് ജെയിൻ ദശാബ്ദങ്ങളുടെ പരിചയസമ്പത്തുള്ള നിക്ഷേപകനാണ്. പരമ്പരാഗത നിക്ഷേപരീതികളെ ധൈര്യത്തോടെ സമീപിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. ഏഴു വർഷങ്ങൾക്കുള്ളിൽ ജിക്യുജി ഇൻവെസ്റ്റ്മെന്റിനെ 92 ബില്യൺ ഡോളർ പവർ ഹൗസാക്കി മാറ്റിയത് അദ്ദേഹമാണ്. ബെഞ്ച്മാർക്ക് ഫണ്ടുകളെ ബഹുദൂരം പിന്നിലാക്കുന്ന പ്രകടനവും ജിക്യുജി ഇൻവെസ്റ്റ്മെന്റ് നടത്തിയിട്ടുണ്ട്.

Also Read : ഐസിഐസിഐ ഡയറക്ട് ഇപ്പോൾ വാങ്ങാൻ നിർദേശിക്കുന്ന 2 അദാനി ഓഹരികൾ; 27% വരെ വില ഉയരാം
വലിയ തുക ഇൻഡിവിഡ്വൽ ഓഹരികളിൽ നിക്ഷേപിക്കുന്നതാണ് ജെയിനിന്റെ രീതി. സ്വയം ഒരു നിലവാരമുള്ള ഗ്രോത്ത് മാനേജർ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. നിക്ഷേപം അതിജീവനത്തിന്റെ ഗെയിമാണെന്ന് ജെയിനിനെ പരാമർശിക്കവെ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. തന്റെ നിക്ഷേപങ്ങളിൽ കാലാനുസ‍ൃതമായ മാറ്റങ്ങൾ വരുത്താനും അദ്ദേഹം തയ്യാറാവുന്നു. ഇക്കാരണത്താൽ തന്നെ നിക്ഷേപത്തിൽ അതിജീവനം നേടിയ ചുരുക്കം ചില വ്യക്തികളിൽ ഒരാളായി ജെയിൻ മാറിയിരിക്കുന്നു.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്