ആപ്പ്ജില്ല

100 തവണ നിക്ഷേപക‍ർ തള്ളിയ ഒരു ആശയം; പടുത്തുയ‍ർത്തിയത് 27,000 കോടി രൂപയുടെ കമ്പനി

100 നിക്ഷേപക‍ർ തള്ളിക്കളഞ്ഞ ആശയം. നിരാശനാകാതെ പടുത്തുയർത്തിയത് 27,000 കോടി രൂപയുടെ കമ്പനി. വ്യത്യസ്തമായ വിജയകഥയുമായി റേസർപേ സ്ഥാപകൻ ഹർഷിൽ മാത്തൂർ.

Samayam Malayalam 20 Apr 2023, 2:05 pm

ഹൈലൈറ്റ്:

  • 100 നിക്ഷേപക‍ർ തള്ളിക്കളഞ്ഞ ആശയം
  • 27,000 കോടി രൂപയുടെ കമ്പനി പടുത്തുയർത്തിയ സംരംഭകൻ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Razorpay
100 തവണയോളം നിക്ഷേപക‍ർ തള്ളിയ ഒരു ആശയം. നിരാശനാവാതെ ആ ആശയത്തെ പിന്തുടർന്ന് ഹർഷിൽ മാത്തൂർ എന്ന യുവാവ് പടുത്തുയ‍ർത്തിയത് 27,000 കോടി രൂപയുടെ കമ്പനി. റേസർപേ സിഇഒ ഹർഷിൽ മാത്തൂറിൻെറ ബിസിനസ് യാത്ര അത്ര എളുപ്പമായിരുന്നില്ല. പേരു സൂചിപ്പിക്കും പോലെ ഒരു ഫിൻടെക്ക് കമ്പനിയാണ് മാത്തൂർ കെട്ടിപ്പടുത്തത്. ലളിതവും സുരക്ഷിതവുമായ ഓൺലൈൻ മണി ട്രാൻസ്ഫർ സേവനങ്ങൾക്കായി ധാരാളം പ്ലാറ്റ് ഫോമുകൾ ഉണ്ട്. അത്തരം ഒരു പ്ലാറ്റ് ഫോം ആണ് സുഹൃത്ത് ശശാങ്ക് കുമാറിനൊപ്പം കെട്ടിപ്പടുത്തത്. യൂണികോൺ സ്റ്റാർട്ടപ്പിൻെറ വിജയത്തിനായി പക്ഷേ ഒരുപാട് പരിശ്രമിക്കേണ്ടതായി വന്നു. ഏകദേശം 100 തവണയോളമാണ് പല നിക്ഷേപക‍ർ ബിസിനസ് ആശയം തള്ളിക്കളഞ്ഞത്. ലാഭകരമാകാൻ സാധ്യതയില്ലെന്ന് മറ്റുള്ളവ‍ർ വിധിയെഴുതിയ ആശയത്തിലൂടെ പക്ഷേ ഹർഷിൽ മാത്തൂ‍ർ പടുത്തുയ‍ർത്തിയത് ശതകോടികളുടെ ബിസിനസ് ആണ്.
ഐഐടിയിൽ നിന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ഇയാൾ പഠനകാലത്ത് തന്നെ വിവിധ ഇടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. പഠനശേഷവും വിവിധ കമ്പനികളിൽ ജോലി ചെയ്താണ് റേസർപേ രൂപീകരിക്കുന്നത്. കോളേജ് സുഹൃത്ത് ശശാങ്ക് കുമാറുമായി കൈകോർത്തായിരുന്നു ബിസിനസ്. ഇപ്പോൾ ഇന്ത്യയിലെ എല്ലാ ഓൺലൈൻ പേയ്‌മെൻറുകളുടെയും 30 ശതമാനത്തോളം പ്രോസസ് ചെയ്യുന്നത് ഈ കമ്പനിയാണെന്ന് ഇവ‍ർ അവകാശപ്പെടുന്നു.



2021 ഒക്‌ടോബറിൽ സോവറിൻ വെൽത്ത് ഫണ്ട് ജിഐസി സ്‌പോൺസർ ചെയ്‌ത ഫണ്ടിംഗ് റൗണ്ടിലൂടെ കമ്പനിയുടെ 10 കോടി ഡോളർ നിക്ഷേപം നേടിയതോടെ റേസർപേ ഒരു യൂണികോൺ കമ്പനി ആയി മാറിയിരുന്നു. കമ്പനിയുടെ മൂല്യം 100 കോടി ഡോളറായി. ഏപ്രിൽ പകുതിയോടെ 16 കോടി ഡോളർ നിക്ഷേപം എത്താൻ ഇതേ കമ്പനി സഹായിച്ചു. ഇതോടെ റേസർപേയുടെ മൂല്യം 300 കോടി ഡോളറായി ഉയർന്നു. ഇന്ത്യയിലെ ഓൺലൈൻ പേയ്‌മെൻറ് പ്രോസസ്സിംഗ് രംഗത്താണ് ബാംഗ്ലൂർ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് പ്രവ‍ർത്തിക്കുന്നത്. ലോൺ പൈൻ ക്യാപിറ്റൽ, അൽകിയോൺ ക്യാപിറ്റൽ, ടിസിവി എന്നിവക്ക് പുറമെ ടൈഗർ ഗ്ലോബൽ, സെക്വോയ ക്യാപിറ്റൽ ഇന്ത്യ, ജിഐസി, വൈ കോമ്പിനേറ്റർ എന്നിങ്ങനെയുള്ള വൻകിട കമ്പനികളും പണം നിക്ഷേപിച്ചിട്ടുണ്ട്.

ചെറുകിട ബിസിനസുകൾക്കും സംരംഭങ്ങൾക്കുമായി റാസർപേ ഓൺലൈൻപെയ്മന്റുകൾ പ്രോസസ്സ് ചെയ്യുന്നു. ഇത് ഒരു നിയോബാങ്കിംഗ് പ്ലാറ്റ്‌ഫോമായും പ്രവർത്തിക്കുന്നുണ്ട്. ബിസിനസുകൾക്ക് ക്രെഡിറ്റ് കാർഡുകളും പ്രവർത്തന മൂലധനവും വാഗ്ദാനം ചെയ്യുന്ന കമ്പനിയാണിത്. 90-ലധികം കറൻസികളെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര പേയ്‌മെന്റ് ഗേറ്റ്‌വേയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെ മറ്റ്രാ ചില രാജ്യങ്ങളിലേക്കും പ്രവ‍ർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിവർഷം 6000 കോടി ഡോളർ ഇടപാടുകൾ നടത്തുന്ന കമ്പനി ഫേസ്ബുക്ക്, സ്വിഗ്ഗി, ക്രെഡ്, നാഷണൽ പെൻഷൻ സിസ്റ്റം, ഇന്ത്യൻ ഓയിൽ എന്നിവയുൾപ്പെടെയുള്ള കമ്പനികൾക്ക് സേവനങ്ങൾ നൽകുന്നുണ്ട്. ഇന്ത്യയിലെ പല യൂണികോൺ സ്റ്റാ‍ർട്ടപ്പുകൾക്കും സേവനം നൽകുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്