ആപ്പ്ജില്ല

പലിശ നിരക്കുകൾ കുറയും; വായ്പാ മോറട്ടോറിയവും നീട്ടി ആർബിഐ

കൊറോണ സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായി റിപ്പോ നിരക്കിൽ വീണ്ടും മാറ്റം വരുത്തി റിസർവ് ബാങ്ക്. പലിശ നിരക്കുകൾ കുറയും. വായ്പാ മോറട്ടോറിയം മൂന്ന് മാസത്തേയ്ക്ക് കൂടെ നീട്ടി.

Samayam Malayalam 22 May 2020, 11:06 am
ന്യൂഡൽഹി: കൊറോണ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ചേർന്ന യോഗത്തിൻെറ മൂന്നാം ഭാഗത്തിൽ റിപ്പോ നിരക്ക് കുറച്ചു. നിരക്കിൽ 40 ബേസിസ് പോയിൻറുകളാണ് കുറവ് വരുത്തിയിരിക്കുന്നത്. നാലു ശതമാനമായാണ് നിരക്കു കുറയുന്നത്.
Samayam Malayalam ആർബിഐ റിപ്പോ നിരക്കുകൾ കുറച്ചു
ആർബിഐ റിപ്പോ നിരക്കുകൾ കുറച്ചു


റിവേഴ്സ് റിപ്പോ നിരക്കും ആനുപാതികമായി കുറച്ചിട്ടുണ്ട്. 3.35 ശതമാനമാണ് നിരക്ക്. നേരത്തെ ഇത് 3.75 ശതമാനം ആയിരുന്നു. റിപ്പോ അധിഷ്ഠിത വായ്പകൾക്ക് ഇതിൻെറ പ്രയോജനം ലഭിയ്ക്കും. ഭവന, വാഹന വായ്പ തുടങ്ങിയവയുടെ പലിശ നിരക്ക് കുറയും.

ആർബിഐ വായ്പകൾക്ക് പ്രഖ്യാപിച്ച മൂന്നു മാസത്തെ മോറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ആഗസ്റ്റ് 31 വരെയാണ് മോറട്ടോറിം നീട്ടിയത്. കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വിവിധ വായ്പകൾ എടുത്തിട്ടുള്ളവർക്ക് ആശ്വാസകരമാണ് നടപടി. മൊത്തം ആറു മാസത്തെ ഇളവാണ് വായ്പാ തിരിച്ചടവിൽ ലഭിയ്ക്കുക. വായ്പാ തിരിച്ചടവിലും ഇളവുകളുണ്ട്. മോറട്ടോറിയം കാലത്തെ വായ്പ തവണകളായി അടയ്ക്കാം.

Also Read: വായ്പാ മോറട്ടോറിയം; എല്ലാ ഇഎംഐക്കും ഇളവുണ്ടോ? ഇക്കാര്യങ്ങൾ അറിയാം

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 9.7 ലക്ഷം കോടി ഡോളറായി ഉയർന്നതായി ആർബിഐ ഗവർണർ ചൂണ്ടിക്കാട്ടി. അതേസമയം ഇന്ത്യയുടെ ഈ സാമ്പത്തിക വർഷത്തെ വളർച്ച നെഗറ്റീവായി തുടരും.

റിപ്പോ നിരക്ക് 75 ബേസിസ് പോയിൻറുകളോം കുറച്ചതിന് പിന്നാലെ, ചെറുകിട സംരംഭകർക്ക് വായ്പയിൽ ഇളവ്, വിവിധ ലോണുകളുടെ തിരിച്ചടവിന് മൂന്ന് മാസം മോറട്ടോറിയം തുടങ്ങിയ ശ്രദ്ധേയ നടപടികൾ മുൻ ആർബിഐ യോഗങ്ങളിൽ കൈകൊണ്ടിരുന്നു. കൊറോണ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ എട്ടു ലക്ഷം കോടി രൂപയിലധികം ആർബിഐ പ്രഖ്യാപിച്ചതായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്