ആപ്പ്ജില്ല

റിസര്‍വ് ബാങ്ക് പണനയം: നിരക്കുകളിൽ മാറ്റമില്ല

റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക 5.75 ശതമാനവുമായി തുടരും

TNN 7 Feb 2018, 3:24 pm
ന്യൂഡൽഹി: നിരക്കുകളിൽ മാറ്റമില്ലാതെ പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും. നാല് ശതമാനമാണ് സിആര്‍ആര്‍ നിരക്ക്.
Samayam Malayalam rbi keeps rates on hold
റിസര്‍വ് ബാങ്ക് പണനയം: നിരക്കുകളിൽ മാറ്റമില്ല


വരുംമാസങ്ങളിൽ പണപ്പെരുപ്പനിരക്ക് കൂടാനുള്ള സാധ്യതയുള്ളതുമൂലമാണ് നിരക്കുകളിൽ ആര്‍ബിഐ മാറ്റം വരുത്താത്തത്. ഡിസംബറിൽ നടന്ന പോളിസി യോഗത്തിൽ പണപ്പെരുപ്പ നിരക്ക് ഉയരുന്നത് സംബന്ധിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ഉള്‍പ്പെടെ ആറംഗ ധനനയ സമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജൂൺമാസത്തോടെ പണപ്പെരുപ്പ നിരക്ക് 5.5 ശതമാനമാകുമെന്നാണ് വിലയിരുത്തൽ.

പെട്രോളിയം വിലയിലെ തുടര്‍ച്ചയായ വര്‍ദ്ധനവ് വിലക്കയറ്റത്തിന് ഇടയാക്കുമെന്നും റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു.

നിലവിൽ ഏഴുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് നിരക്കുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അവസാനമായി റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്‍റ് കുറവ് വരുത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്