ആപ്പ്ജില്ല

കെവൈസി രേഖകൾ തിരക്കിട്ട് സമർപ്പിക്കേണ്ട; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കില്ല

ഡിസംബർ വരെ കെ‌വൈ‌സി അപ്‌ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കൾ ബാങ്കിൽ നേരിട്ട് ഹാജരകണമെന്നില്ല. ഇമെയിൽ/ വീഡിയോ/ തപാൽ വഴിയോ കെവൈസി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

Samayam Malayalam 6 May 2021, 2:01 pm
കൊച്ചി: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാലത്തിൽ കെ‌വൈ‌സി (നോ യുവർ കസ്റ്റമർ) അപ്‌ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ ഉപഭോക്താക്കൾക്കെതിരെ ശിക്ഷാനടപടികൾ ഏർപ്പെടുത്തരുതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളോടും മറ്റ് നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. ഡിസംബർ അവസാനം വരെ കെവൈസി വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിൽ നിർബന്ധം പിടിക്കേണ്ടെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
Samayam Malayalam കെവൈസി രേഖകൾ തിരക്കിട്ട് സമർപ്പിക്കേണ്ട; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കില്ല
കെവൈസി രേഖകൾ തിരക്കിട്ട് സമർപ്പിക്കേണ്ട; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കില്ല


ഇതുപ്രകാരം കെവൈസി വിശദാംശങ്ങൾ നൽകാൻ ഉപഭോക്താക്കൾ ബാങ്കിൽ നേരിട്ട് ഹാജരാകണമെന്നില്ല. ഇമെയിൽ/ വീഡിയോ/ തപാൽ വഴിയോ കെവൈസി അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഇതിന് സാധിച്ചില്ലെങ്കിലും ഇനിമുതൽ പ്രശ്നമൊന്നുമില്ല. നേരത്തെ മെയ് 31ന് മുമ്പായി കെ‌വൈ‌സി വിശദാശംങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ഭാഗികമായി മരവിപ്പിക്കുമെന്നായിരുന്നു ബാങ്കുകൾ അറിയിച്ചിരുന്നത്. എന്നാൽ ഇക്കുറി ഈ നടപടി വേണ്ടെന്നും റിസർവ് ബാങ്ക് നിർദ്ദേശിച്ചു.

Also Read: പിഎഫ് അക്കൗണ്ടിൽനിന്ന് വായ്പ എടുക്കാം; അതും ഒരു ശതമാനം പലിശ നിരക്കിൽ

ഉപഭോക്താക്കളുടെ ഐഡന്റിറ്റിയെക്കുറിച്ചുള്ള വിവരങ്ങൾ നേടുകയും അതുവഴി ബാങ്ക് സേവനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ബാങ്കിന്റെ പ്രക്രിയയാണ് കെ‌വൈ‌സി. ബാങ്ക് അക്കൗണ്ടുകൾ തുറക്കുമ്പോൾ തന്നെ ഉപഭോക്താക്കൾ കെവൈസി വിവരങ്ങൾ നൽകും. കൂടാതെ ഉപഭോക്താക്കളുടെ റിസ്‌ക് പ്രൊഫൈല്‍ അനുസരിച്ചാണ് രേഖകള്‍ ഹാജരാക്കാനുള്ള കാലാവധി നിശ്ചയിക്കുന്നത്. ഉയർന്ന റിസ്ക് ഉള്ള ഉപഭോക്താക്കൾക്കായി കുറഞ്ഞത് രണ്ട് വർഷത്തിലൊരിക്കലും ഇടത്തരം റിസ്ക്കുള്ള ഉപഭോക്താക്കൾക്ക് എട്ട് വർഷത്തിലൊരിക്കലും കെവൈസി നടപടിക്രമങ്ങൾ ഏർപ്പെടുത്തും.

ഏറ്റവും കുറഞ്ഞ റിസ്ക്കുള്ള ഉപഭോക്താക്കൾക്ക് പത്ത് വർഷത്തിലൊരിക്കലുമാണ് കെവൈസി അപ്‌ഡേറ്റ് നടത്തുക. അക്കൗണ്ടിലൂടെ നടത്തുന്ന ഇടപാടുകളുടെ മൂല്യം, ഇടവേള എന്നിവ പരിഗണിച്ചാണ് അക്കൗണ്ടുടമകളുടെ റിസ്‌ക് നിര്‍ണയിക്കുക. കൂടാതെ ഉപഭോക്താക്കൾക്കായുള്ള വീഡിയോ കെ‌വൈ‌സി അല്ലെങ്കിൽ വീഡിയോ അധിഷ്ഠിത ഉപഭോക്തൃ തിരിച്ചറിയൽ പ്രക്രിയ (വി-സിഐപി) എന്നിവയുടെ വ്യാപ്തി വർദ്ധിപ്പിക്കാനും റിസർവ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്