ആപ്പ്ജില്ല

ആർകോമിനെ റിലയൻസ് ജിയോ ഏറ്റെടുക്കുന്നു

അടുത്ത മാർച്ചിനുള്ളിൽ ഏറ്റെടുക്കൽ പൂർത്തിയാകും

TNN 29 Dec 2017, 12:10 pm
ന്യൂഡൽഹി: ടെലികോം കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസിനെ റിലയന്‍സ് ജിയോ ഏറ്റെടുക്കുന്നു.മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ജിയോയാണ് അനുജൻ അനിൽ അംബാനിയുടെ കമ്മ്യൂണിക്കേഷൻസ് ഏറ്റെടുക്കുന്നത്. ആര്‍കോമിന്‍റെ മൊബൈല്‍ ബിസിനസ്, സ്‌പെക്ട്രം, മൊബൈല്‍ ടവറുകള്‍, ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല എന്നിവയാണ് ഏറ്റെടുക്കുന്നത്.
Samayam Malayalam reliance jio to undertake rcom
ആർകോമിനെ റിലയൻസ് ജിയോ ഏറ്റെടുക്കുന്നു


ഏറ്റെടുക്കൽ സംബന്ധിച്ച് കരാർ ഉണ്ടാക്കിയതായി റിലയൻസ് ജിയോ അറിയിച്ചു. റിലയൻസ് ജിയോയിൽ നിന്ന് ലഭിക്കുന്ന പണം റിലയൻസ് കമ്യൂണിക്കേഷൻസിന്‍റെ കട ബാധ്യത തീർക്കാനായിരിക്കും വിനിയോഗിക്കുക. ഏറ്റെടുക്കൽ പൂർത്തിയാകാൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെയും സ്റ്റോക് എക്‌സ്‌ചേഞ്ചുകളുടെയും അനുമതി ആവശ്യമാണ്. അടുത്ത മാർച്ചിനുള്ളിൽ ഏറ്റെടുക്കൽ പൂർത്തിയാകും. ഇതോടെ ജിയോ വരിക്കാരുടെ എണ്ണം വർധിക്കും. ആർകോമിനെ സ്വന്തമാക്കുന്നതോടെ ജിയോ വരിക്കാരുടെ എണ്ണം 21 കോടി ആകും. കടബാധ്യത ഏറിയതിനാൽ ആർകോമിന് ആസ്തികൾ വിറ്റഴിക്കുകയല്ലാതെ മറ്റ് വഴികൾ ഉണ്ടായിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്