ആപ്പ്ജില്ല

റെനോ, എംജി മോട്ടോര്‍ കാറുകൾക്ക് വില കൂടും

ഒരു പുതിയ കാര്‍ വാങ്ങാൻ ഒരുങ്ങുകയാണോ? പുതുവര്‍ഷത്തിൽ കാത്തിരിയ്ക്കുന്നത് വില വര്‍ധന. റെനോ, എംജി മോട്ടോര്‍ കമ്പനികൾ വില വര്‍ധന പ്രഖ്യാപിച്ച് കഴിഞ്ഞു. മറ്റ് കാര്‍ നിര്‍മാതാക്കളും വില ഉയര്‍ത്തിയേക്കും

Samayam Malayalam 19 Dec 2020, 8:11 pm
കൊച്ചി: പുതുവര്‍ഷത്തിൽ കാറുകൾ വാങ്ങാൻ ഇരിയ്ക്കുന്നവരെ കാത്ത് വില വര്‍ധന. നിര്‍മാണ ചെലവുകൾ ഉയരുന്നതിനാൽ വാഹന നിര്‍മാതാക്കൾ വില വര്‍ധിപ്പിച്ചേക്കും എന്ന് സൂചന. റെനോയും, എംജി മോട്ടോര്‍ കമ്പനിയും വില വര്‍ധന പ്രഖ്യാപിച്ച് കഴിഞ്ഞു.
Samayam Malayalam Car Price Hike
കാറുകൾക്ക് വില വര്‍ധന


ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോയുടെ എല്ലാ വിഭാഗങ്ങളിലെയും കാറുകൾക്ക് ജനുവരി മുതല്‍ വില വര്‍ദ്ധിച്ചേക്കും . വിവിധ മോഡലുകൾക്ക് 28,000 രൂപ വരെയാണ് വില വര്‍ധന പ്രതീക്ഷിയ്ക്കുന്നത്. ക്വിഡ്, ട്രൈബര്‍,ഡസ്റ്റര്‍ തുടങ്ങിയ മോഡലുകൾക്കെല്ലാം വില ഉയരും. വിവിധ മോഡലുകൾക്ക് അനുസരിച്ച് തുകയിൽ വ്യത്യാസം വരാം.

Also Read: കോര്‍പ്പറേറ്റ് ജോലി വിട്ട് ഗ്രാമങ്ങളിലേയ്ക്ക്; സ്വന്തം സംരംഭത്തിലൂടെ മികച്ച വരുമാനവുമായി ഈ വനിതകൾ

കാര്‍ നിര്‍മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്നതാണ് വില വര്‍ധനയിലേക്ക് നയിക്കുന്നത് എന്നാണ് റെനോ ഇന്ത്യ നൽകുന്ന സൂചന. എംജി മോട്ടോര്‍സും വാഹനങ്ങൾക്ക് 3 ശതമാനം വരെ വില വര്‍ധിപ്പിയ്ക്കും എന്നാണ് സൂചന. ജനുവരി 1 മുതലായിരിക്കും വില വര്‍ധന.

മാരുതി സുസുകിയും, ഫോര്‍ഡ് ഇന്ത്യയും, മഹീന്ദ്ര ആൻറ് മഹീന്ദ്ര തുടങ്ങിയ കമ്പനികളും പുതുവര്‍ഷത്തിൽ വില ഉയര്‍ത്തിയേക്കും. എല്ലാ വേരിയൻറുകൾക്കും വില വര്‍ധന ബാധകമാകും . ഈ മാസം ആദ്യം മുതൽ തന്നെ വില വര്‍ധനയുടെ സൂചനകൾ നൽകി കാര്‍നിര്‍മാതാക്കൾ രംഗത്ത് വന്നിരുന്നു. ക്രിസ്തുമസ് പുതുവത്സര വിൽപ്പനയുടെ ഭാഗമായി തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറും ചില വാഹന നിര്‍മാതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്