ആപ്പ്ജില്ല

കുതിച്ചുയർന്ന് പച്ചക്കറി വില; പണപ്പെരുപ്പം 7.35 ശതമാനത്തിൽ

റീട്ടെയ്ൽ പണപ്പെരുപ്പം കുതിച്ചുയരുന്നു. 2014-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ വിലക്കയറ്റം. പച്ചക്കറി വില കുതിച്ചുയർന്നു

Samayam Malayalam 13 Jan 2020, 6:13 pm
കൊച്ചി: രാജ്യത്ത് റീട്ടെയ്ൽ പണപ്പെരുപ്പം 2014-നു ശേഷം ഏറ്റവും ഉയ‍ര്‍ന്ന നിലയിൽ. 7.35 ശതമാനമായി ആണ് പണപ്പെരുപ്പം ഉയ‍ര്‍ന്നത്. റിസ‍ര്‍വ് ബാങ്കിൻറെ ഇടക്കാല ലക്ഷ്യം മറികടന്ന് വിലക്കയറ്റം ഉയരുകയാണ്.
Samayam Malayalam Vegetables
Vegetables

2014-ന് ശേഷം ഉള്ള ഏറ്റവും ഉയ‍ര്‍ന്ന നിരക്കാണിത്. നവംബറിൽ 5.5 ശതമാനമായിരുന്നു പണപ്പെരുപ്പം. ഒക്ടോബറിൽ ഇത് 4.62 ശതമാനമായിരുന്നു. ജൂലൈയിൽ 6.7 ശതമാനമായിരുന്നു പണപ്പെരുപ്പം.

മുംബൈയിലല്ല; ലംബോർഗിനി വിൽപ്പന ഏറ്റവും കൂടുതൽ ദക്ഷിണേന്ത്യൻ നഗരങ്ങളിൽ

ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാണ് ഉയര്‍ന്നത്. നവംബറിൽ പണപ്പെരുപ്പം 40 മാസത്തെ ഉയരത്തിൽ ആയിരുന്നു. 5.54 ശതമാനം ആയിരുന്നു വിലക്കയറ്റം. ഒക്ടോബറിൽ 4.62 ശതമാനമായ സ്ഥാനത്തായിരുന്നു ഇത്. പച്ചക്കറി വില വ‍ര്‍ധനയാണ് ഏറ്റവുമധികം വ‍ര്‍ധിച്ചത്. പച്ചക്കറി വില 60.5 ശതമാനമാണ് ഉയര്‍ന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്