ആപ്പ്ജില്ല

കൗതുകം നിറച്ച് ബോബി ചെമ്മണൂരിന്റെ റോൾസ് റോയ്സ് ആഡംബര ടാക്സി, വില 14 കോടി രൂപ !

​ഗോൾഡൻ നിറത്തിലുള്ള ടാക്സി ഈ വർഷം മാർച്ചിലാണ് ബോബി ചെമ്മണ്ണൂർ കേരളത്തിലെത്തിച്ചത്. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ബോബി ടൂർസ് ആൻഡ് ട്രാവൽസ് ആണ് പദ്ധതി നടപ്പിലാക്കുന്നത്.

Samayam Malayalam 16 Dec 2020, 1:48 pm
കൊച്ചി: കുമരകത്തിന് കൗതുകമായിട്ടായിരുന്നു വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ആഡംബര ടാക്സി എത്തിയത്. കേരളത്തിലെ ആദ്യത്തെ റോൾസ് റോയ്സ് ടാക്സിയാണിത്. ബോബി ഓക്സിജൻ റിസോർട്ട് പാക്കേജിന്റെ ഭാഗമായാണ് വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്ത് കാർ എത്തിച്ചത്. ഗോൾഡൻ നിറത്തിലുള്ള ടാക്സി ഈ വർഷം മാർച്ചിലാണ് ബോബി ചെമ്മണ്ണൂർ കേരളത്തിലെത്തിച്ചത്. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ബോബി ടൂർസ് ആൻഡ് ട്രാവൽസ് ആണ് പദ്ധതി നടപ്പിലാക്കുന്നത്.
Samayam Malayalam കൗതുകം നിറച്ച് ബോബി ചെമ്മണൂരിന്റെ റോൾസ് റോയ്സ് ആഡംബര ടാക്സി, വില 14 കോടി രൂപ !
കൗതുകം നിറച്ച് ബോബി ചെമ്മണൂരിന്റെ റോൾസ് റോയ്സ് ആഡംബര ടാക്സി, വില 14 കോടി രൂപ !


ആഡംബര കാറുകളുടെ രാജാവെന്ന് അറിയപ്പെടുന്ന റോൾസ് റോയ്സിന്റെ ഫാന്റം ഇഡബ്ല്യുബി മോഡൽ കാറാണ് ടാക്സിയായി സർവീസ് നടത്തുന്നത്. 14 കോടിയോളം രൂപയാണ് ഇതിന്റെ വില. 6.75 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി 12 എൻജിനാണ് കാറിന്റേത്. 5.3 സെക്കൻഡിൽ 100 കിലോമീറ്റർ വേഗതയിൽ കാർ സഞ്ചരിക്കും. മണിക്കൂറിൽ 250 കിലോമീറ്ററാണ് പരമാവധി വേഗത. അതിവേഗ ട്രാക്കുകളിൽ കാറിന്റെ വേഗം കൂടും. നിലമ്പൂർ തേക്ക് ഉപയോഗിച്ചാണ് കാറിന്റെ ഉൾഭാഗം അലങ്കരിച്ചിരിക്കുന്നത്.

Also Read: എല്ലാവർക്കും ഡിജിറ്റൽ സാമ്പത്തിക സേവനം, പുതിയ ആപ്പുമായി തപാൽ വകുപ്പ്

സാധാരണക്കാർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ലക്ഷ്വറിയാണ് കോടികൾ വിലമതിക്കുന്ന റോൾസ് റോയ്സിലെ യാത്ര. എന്നാൽ ആ ലക്ഷ്വറിയെ 25,000 രൂപയ്ക്ക് സഞ്ചാരികൾക്ക് ലഭ്യമാക്കി കൊടുക്കുകയാണ് ബോബി ചെമ്മണ്ണൂർ. 25,000 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റർ റോൾസ് റോയ്സ് സവാരിയും ബോബി ഓക്സിജന്റെ 28 റിസോർട്ടുകളിലൊന്നിൽ സൗജന്യ താമസവും അടങ്ങുന്നതാണ് പാക്കേജ്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രണ്ട് ദിവസത്തേക്ക് 240 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഏഴരലക്ഷം രൂപയാണ് റോള്‍സ് റോയ്സിന് വാടകയായി ഈടാക്കുന്നത്. ഇതുകൂടാതെ ബോബി ഓക്‌സിജൻ റിസോർട്‌സ് ടൈംഷെയർ മെമ്പർഷിപ്പ് എടുക്കുന്നവർക്ക് റോൾസ് റോയ്സ് ടാക്‌സിയിൽ സൗജന്യ യാത്രയ്ക്കും അവസരം ലഭിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്