ആപ്പ്ജില്ല

സമ്പത്ത് വര്‍ധിപ്പിച്ച് കരുത്തോടെ; റോഷ്‍നി നാടാര്‍ മൽഹോത്ര ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത

ഇന്ത്യയിലെ ഏറ്റവും സമ്പന്ന വനിതയെന്ന ഖ്യാതി 2020-ലും നിലനിര്‍ത്തി റോഷ്‍നി നാടാര്‍ മൽഹോത്ര. സമ്പന്നരായ വനിതകൾ ചേര്‍ന്ന് 2020-ൽ സൃഷ്ടിച്ചത് 2,72,540 കോടി രൂപയുടെ ആസ്തി.

Samayam Malayalam 3 Dec 2020, 8:03 pm
ന്യൂഡൽഹി: റോ‍ഷ്‍നി നാടാര്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത. എച്ച്‍സിഎൽ ടെക്നോളജീസ് ചെയര്‍പേഴ്‍സൺ ആണ് റോഷ്നി. ഹുറൂൺ ഇന്ത്യ കോട്ടക് വെൽത്തുമായി തയാറാക്കിയ ഏറ്റവും വലിയ സമ്പന്ന വനിതകളുടെ പട്ടികയിൽ ആണ് ഇവര്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിയ്ക്കുന്നത്. 54,850 കോടി രൂപയുടെ ആസ്തിയാണ് റോഷ്നി നാടാര്‍ മൽഹോത്രയ്ക്കുള്ളത്. ന്യൂഡൽഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
Samayam Malayalam Roshini Nadar Malhotra
റോഷിനി നാടാൽ മൽഹോത്ര


രാജ്യത്തെ മൂന്നാമത്തെ വലിയ ഐടി കമ്പനിയാണ് റോഷ്‍നി നാടാര്‍ മൽഹോത്ര നേതൃത്വം നൽകുന്ന എച്ച്‍സിഎൽ ടെക്നോളജീസ്. എച്ച്‍സിഎൽ ടെക്നോളജീസ് സ്ഥാപകൻ ശിവ് നാടാറിൻെറ പിൻഗാമിയായി ആണ് റോഷ്‍നി നാടാര്‍ മൽഹോത്ര ബിസിനസിൽ എത്തുന്നത്. ശിവ് നാടര്‍ ചെയര്‍മാൻ സ്ഥാനം ഒഴിഞ്ഞതാണ് റോഷ്നി സ്ഥാനം ഏറ്റെടുക്കാൻ കാരണം.

Also Read: ശ്രീലക്ഷ്മി സുരേഷ്; ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒമാരിൽ ഒരാൾക്ക് ഇപ്പോൾ 21 വയസ്

2017, 2018, 2019 വർഷങ്ങളിൽ ഫോബ്‌സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിലും റോഷ്നി ഇടം പിടിച്ചിട്ടുണ്ട്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ റോഷ്നി സ്കൈ ന്യൂസ് യുകെ, സിഎൻഎൻ അമേരിക്ക തുടങ്ങിയ രാജ്യാന്തര ടിവി ചാനലുകളിൽ ന്യൂസ് പ്രൊഡ്യൂസറായി സേവനം അനുഷ്ഠിച്ച ശേഷമാണ് ബിസിനസ് രംഗത്തേയ്ക്ക് എത്തുന്നത് എന്നതും കൗതുകകരമാണ്.

ബയോകോൺ ചെയര്‍പേഴ്‍സണും മാനേജിങ് ഡയറക്ടറുമായ കിരൺ മജുംദാര്‍ഷാ, യുഎസ്‍വി പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍പേഴ്സൺ ലീന ഗാന്ധി തേവാരി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 36,600 കോടി രൂപ, 21,320 കോടി രൂപ എന്നിങ്ങനെയാണ് ഇവരുടെ ആസ്തി. വനിതാ സാരഥികൾ മാത്രം 2,72,540 കോടി രൂപയുടെ സമ്പത്താണ് ഉണ്ടാക്കിയിരിയ്ക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്