ആപ്പ്ജില്ല

കാർഷിക മേഖലയ്ക്കായി ഒരു ലക്ഷം കോടി രൂപ;കയറ്റുമതി ഉയർത്തും

കാർഷിക മേഖലയ്കക് ഊന്നൽ നൽകി പ്രത്യേക സാമ്പത്തിക പാക്കേജിൻറെ മൂന്നാം ഭാഗം. എട്ടു പദ്ധതികളാണ് കാർഷിക മേഖലയ്ക്കായി പ്രഖ്യാപിയ്ക്കുന്നത്. ഒരു ലക്ഷം കോടി രൂപയാണ് കാർഷിക രംഗത്തിൻറെ വികസനത്തിനായി നീക്കി വയ്ക്കുന്നത്.

Samayam Malayalam 15 May 2020, 5:04 pm
ന്യൂഡൽഹി: കൊറോണ സാമ്പത്തിക പാക്കേജിൻറെ മൂന്നാം ഘട്ടത്തിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. കാർഷിക മേഖലയ്ക്കായി ഒരു ലക്ഷം കോടി രൂപയുടെ പ്രത്യേക പദ്ധതി അനുവദിച്ചു. കാർഷിക മേഖലയിൽ അടിസ്ഥാന സൌകര്യ വികസനത്തിനായി തുക വിനിയോഗിയ്ക്കും. വിളകളുടെ സംഭരണം പ്രോത്സാഹിപ്പിയ്ക്കും.
Samayam Malayalam Finance Minister Nirmala Sitharaman


*രാജ്യത്തെ 85 ശതമാനം ചെറുകിട നാമമത്രകർക്ക് സഹായകരമാണ് പദ്ധതികൾ. കാർഷിക മേഖല, മത്സ്യ ബന്ധന മേഖല, ക്ഷീര മേഖല തുടങ്ങിയവയെയും ഇതിൽ ഉൾപ്പെടുത്തും. എട്ടോളം പദ്ധതികളാണ് പ്രധാനമായും കാർഷിക മേഖലയ്ക്കായി പ്രഖ്യാപിയ്ക്കുന്നത്. കാർഷികോത്പന്നങ്ങൾ വിൽക്കുന്നതിനായി പുതിയ നിയമം. ഇതിനായി അവശ്യ സാധന നിയമമാണ് ഭേദഗതി ചെയ്യുന്നത്. ഇ-ട്രേഡിങ്ങിനും പ്രത്യേക രൂപ രേഖ തയ്യാറാക്കും.

*ഔഷധ സസ്യങ്ങൾ കൃഷി ചെയ്യുന്നതിനും മറ്റുമായി 4,000 കോടി രൂപ നീക്കി വയ്ക്കും. ഇതിനായി 800 ഹെക്ടർ നീക്കി വയ്ക്കും.

* തേനീച്ച വളർത്തലിനും കർഷകർക്കും പ്രത്യേക സഹായം നൽകും. ഇതിനായി 500 കോടി രൂപ നീക്കി വയ്ക്കും.

Also Read: സാമ്പത്തിക പാക്കേജിൻറെ രണ്ടാം ഘട്ടം വിശദീകരിച്ച് ധനമന്ത്രി

*സൂക്ഷ്മ ചെറുകിട ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്കായി 10,000 കോടി രൂപ നീക്കി വയ്ക്കും.

* പ്രാദേശിക ബ്രാൻഡുകളെ പ്രോത്സാഹിപ്പിയ്ക്കും. ആഗോള ബ്രാൻഡ് മൂല്യം ഉറപ്പാക്കും. സ്ത്രീകളുടെ സംരംഭങ്ങൾക്കും മുൻതൂക്കം നൽകും.

*സബ്സിഡിയോടെ ക്ഷീര കർഷകർക്ക് പ്രത്യേക വായ്പാ പദ്ധതി നടപ്പാക്കും. വിളകളുടെ സംഭരണ പ്രശ്നം പരിഹരിയ്ക്കും.

*മത്സ്യ തൊഴിലാളികൾക്ക് 20,000 കോടി രൂപ നൽകും. മത്സ്യ കർഷകർക്കും സഹായം ലഭിയ്ക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്