ആപ്പ്ജില്ല

ഫെഡ് റിസേർവ് നിരക്കു കുറച്ചു;ഡോളറിനെതിരെ കരുത്താർജിച്ച് രൂപ

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്ന നിലയിൽ

Samayam Malayalam 31 Oct 2019, 1:41 pm
വാഷിങ്ടൺ: അമേരിക്കൻ കേന്ദ്ര ബാങ്കായ യുഎസ് ഫെഡറൽ റിസ‍‍ര്‍വ് പലിശ നിരക്കുകൾ കുറച്ചതിനു പിന്നാലെ രൂപയുടെ മൂല്യം ഉയർന്നു. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് ഫെഡറൽ റിസര്‍വ് നിരക്കുകൾ കുറയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അടിസ്ഥാന നിരക്കിൽ 25 ബേസിസ് പോയിൻറുകൾ ആണ് കുറവ് വരുത്തിയത്. ധനനയം ശരിയായ ദിശയിൽ ആണെന്നു കരുതുന്നതായി ഫെഡ് മേധാവി ജെറോമി പവൽ വ്യക്തമാക്കി.
Samayam Malayalam rupee1


യുഎസ് ഫെഡ് റിസേ‍ര്‍വ് ബുധനാഴ്ച്ചയാണ് നിരക്കുകൾ കുറച്ചത്. പിന്നാലെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച്ച വ്യാപാരം തുടങ്ങിയോപ്പോഴും 9 പൈസയാണ് രൂപയുടെ മൂല്യം ഉയ‍ർന്നിരിക്കുന്നത്. വ്യാപാരം തുടങ്ങിയപ്പോൾ 70.77 എന്ന നിലവാരത്തിൽ ആയിരുന്നു രൂപ.

അൽപ്പ സമയത്തിനുള്ളിൽ ഡോളറിനെതിരെ 70.81 എന്ന നിലവാരത്തിലാണ് രൂപ എത്തിയത്. തുടക്കത്തിൽ അതേസമയം ക്രൂഡ് ഓയിൽ വില വ‍ര്‍ധന രൂപയുടെ മൂല്യത്തെ എങ്ങനെ ബാധിക്കും എന്നതിൽ ആശങ്കയുണ്ട്. ബുധനാഴ്ച്ച 70.90 എന്ന നിലയിലായിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം.


Also Read: ഓണ്‍ലൈനായി പണം ഇടപാടുകൾ നടത്തും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്