ആപ്പ്ജില്ല

ആർബിഐ വായ്പാനയം പ്രഖ്യാപിച്ചതോടെ രൂപ വീണ്ടും താഴേക്ക്

ആർബിഐ വായ്പാനയം പ്രഖ്യാപിച്ചതോടെ രൂപ വീണ്ടും താഴേക്ക്

Samayam Malayalam 6 Oct 2018, 1:14 pm
മുംബൈ: ആർബിഐ വായ്പാനയം പ്രഖ്യാപിച്ചതോടെ രൂപ വീണ്ടും താഴേക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.23 ആയി. പിന്നീട് നേരിയ തോതിൽ മെച്ചപ്പെട്ട് 73.76ലാണ് വിനിമയ നിരക്ക് അവസാനിച്ചതി. ആർ‌ബിഐ പലിശനിരക്ക് ഉയർത്തുന്നില്ലെന്ന വാർത്ത വന്നതോടെയാണ് വീണ്ടും രൂപ ഇടിഞ്ഞത്.
Samayam Malayalam രൂപ
രൂപ


രാജ്യത്തിനു പുറത്തേക്കുള്ള പണത്തിൻ്റെ ഒഴുക്കും എണ്ണവിലക്കയറ്റവുമാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. രൂപയുടെ ഇടിവ് കണക്കിലെടുത്ത്, ആർബിഐ പലിശനിരക്ക് ഉയർത്തുമെന്ന് വിപണി പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല.

അതേസമയം വികസ്വര വിപണികളുടെ കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ, രൂപയുടെ മൂല്യം മികച്ച നിലയിലാണെന്ന് ആർബിഐ ഗവര്‍ണര്‍ ഉർജിത് പട്ടേൽ പറഞ്ഞു. വിപണിയാണ് രൂപയുടെ മൂല്യം നിശ്ചയിക്കുന്നതെന്നും ആര്‍ ബി ഐയ്ക്ക് രൂപയുടെ മൂല്യത്തിനു പ്രത്യേക പരിധി നിർണയിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രൂപയുടെ മൂല്യത്തിൽ ഓഗസ്റ്റിനു ശേഷം പ്രകടമായ ചാഞ്ചാട്ടം ഉണ്ടായിട്ടുണ്ട്. ജനുവരിക്കു ശേഷം രൂപയുടെ മൂല്യത്തിൽ 17% ഇടിവുണ്ടായി. ഏപ്രിലിൽ വിദേശനാണ്യ കരുതൽ ശേഖരം റെക്കോർഡ് നിലവാരത്തിൽ എത്തിയിരുന്നെങ്കിലും, രൂപയെ പിടിച്ചുനിർത്താനുള്ള ശ്രമത്തിൽ കരുതൽ ശേഖരത്തിൽ കുറവു വന്നെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്